കുമ്പള അനന്തപുരം ക്ഷേത്രത്തിലെ വെജിറ്റേറിയന്‍ മുതല ബബിയ ചത്തു. ഞായറാഴ്ച 10.30 ഓടെയാണ് മുതലുടെ ചത്തത്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഭക്തര്‍ക്ക് അത്ഭുതമായിരുന്നു . 75 വയസിലേറെ പ്രായമുണ്ടെന്നാണ് പറയപ്പെടുന്നത്. ഭക്തര്‍ മഹാവിഷ്‌ണുവിന്റെ പ്രതിരൂപമായിട്ട് ആരാധിച്ചുവന്ന മുതലയായിരുന്നു ബബിയ. രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. എല്ലാ ദിവസവും മുടങ്ങാതെ കഴിക്കുമായിരുന്ന നിവേദ്യച്ചോര്‍ കഴിഞ്ഞ രണ്ട് ദിവസമായി കഴിക്കാതെ വന്നതോടെ ഡോക്‌ടര്‍ എത്തി പരിശോധിച്ചിരുന്നു. ഇതിനിടെയാണ് മരണം. അനന്തപുരം കുളത്തിലെ ഗുഹയ‌്ക്കുള്ളിലായിരുന്നു ബബിയയുടെ താമസം. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. പൂര്‍ണമായും സസ്യാഹാരിയാണ് ബബിയ. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. എല്ലാ ദിവസവും നിവേദ്യം പൂജാരി കുളത്തിലെത്തി പേര് വിളിച്ച് കൊടുക്കും. അനുസരണയോടെ കുളത്തില്‍ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവര്‍ക്കും വിസ്മയമായിരുന്നു. സാധാരണ മുതലകളെപ്പോലുള്ള അക്രമ സ്വഭാവരീതികളും പൂര്‍ണ സസ്യാഹാരിയായിരുന്ന ബബിയക്കുണ്ടായിരുന്നില്ല.
English Summary: The miraculous crocodile in the Ananthapamanabhaswamy temple has died
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.