22 September 2024, Sunday
KSFE Galaxy Chits Banner 2

വിമാന യാത്രയ്ക്കിടെ തമ്മില്‍ത്തല്ല്: പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു

Janayugom Webdesk
ജനീവ
August 30, 2022 10:57 am

വിമാനയാത്രയ്ക്കിടെല ആകാശത്തുവച്ച് തമ്മില്‍ത്തല്ലി പൈലറ്റുമാര്‍. ജനീവയിൽനിന്ന് പാരിസിലേക്കുള്ള യാത്രയില്‍ എയർബസ് എ320 വിമാനത്തിലെ പൈലറ്റുമാരാണ് ഏറ്റുമുട്ടിയത്. ജൂണിലായിരുന്നു സംഭവം.

വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ തന്നെ പൈലറ്റും കോപൈലറ്റും തമ്മിൽ തർക്കം ആരംഭിക്കുകയായിരുന്നു. ഇരുവരും പരസ്പരം കോളറിൽ പിടിക്കുകയും ഒരാൾ മറ്റൊരാളെ തല്ലുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റുമാർ തമ്മിലുള്ള തർക്കത്തിന്റെയും തമ്മിൽത്തല്ലിന്റെയും ശബ്ദം കേട്ട് ക്യാബിൻ ക്രൂ ഓടിയെത്തുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റിയശേഷം ക്യാബിൻ ക്രൂവിൽ ഒരാൾ വിമാനം ലാൻഡ് ചെയ്യുന്നതുവരെ കോക്‌പിറ്റിൽ തുടർന്നു. സംഭവത്തില്‍ ഇരുവരെയും എയർ ഫ്രാൻസ് സസ്പെൻഡ് ചെയ്തു.

Eng­lish Summary:The pilots were suspended

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.