ബലാത്സംഗക്കേസില്‍ ജീവപര്യന്ത്യം ശിക്ഷ വിധിച്ച പ്രതിക്ക് ഇളവ് നല്‍കി മധ്യപ്രദേശ് ഹൈക്കോടതി. പീഡനത്തിനു ശേഷം ഇരയെ കൊലപ്പെടുത്താതെ ജീവനോടെ വിടാനുള്ള ദയ പ്രതികാണിച്ചുവെന്ന നിരീക്ഷണത്തോടെയായിരുന്നു കോടതിയുടെ നടപടി. ജസ്റ്റിസുമാരായ സുബോധ് അഭയാങ്കര്‍, സത്യേന്ദ്ര കുമാര്‍ സിങ് എന്നിവരുടെ ഇന്‍ഡോര്‍ ബെഞ്ചാണ് വിചിത്ര നിരീക്ഷണം നടത്തിയത്. പ്രതിയുടെ ആജീവനാന്ത തടവു ശിക്ഷ 20 വര്‍ഷമായാണ് കോടതി ഇളവു ചെയ്തത്.
12 വയസിനു താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്‍ഡോര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് രാം സിങ് എന്ന രാമുവിനെ ആജീവനാന്ത തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സമീപത്തു താമസിക്കുന്ന പെണ്‍കുട്ടിയെ തന്റെ കുടിലിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി പീഡിപ്പിച്ചത്. കരച്ചില്‍ കേട്ട് അവിടെയെത്തിയ മുത്തശ്ശി രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്നും കണ്ടെത്തിയിരുന്നു.
ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന ഒരു കേസല്ല ഇതെന്ന് പ്രതിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. 2017 മുതല്‍ ജയില്‍ വാസം അനുഭവിക്കുന്ന പ്രതി ഏകദേശം 15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കുകയാണ്. പ്രോസിക്യൂഷന്‍ സാക്ഷികള്‍, പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് മാത്രം കണക്കിലെടുത്താണ് ആജീവനാന്ത തടവ് വിധിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിചിത്രം വാദം നടത്തിക്കൊണ്ട് പ്രതിയുടെ തടവ് ശിക്ഷ 20 വര്‍ഷമായി കുറയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
English Summary: The rape victim was not killed; The High Court granted remission of sentence to the accused
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.