25 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 13, 2024
July 4, 2024
July 4, 2024
June 29, 2024
June 20, 2024
June 6, 2024
March 7, 2024
February 10, 2024
January 13, 2024

ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങി വിദ്യാർഥിനി മരിച്ചു

Janayugom Webdesk
പാലക്കാട്
May 24, 2022 11:28 am

പാലക്കാട് ചെത്തല്ലൂരില്‍ ഇറച്ചി കഷ്ണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ (22) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ വെച്ച് കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയിൽ കുടുങ്ങിയത്. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

മണ്ണാർക്കാട് ദാറുന്നജാത്ത് കോളജിൽ എംഎസ്സി സൈക്കോളജി വിദ്യാർത്ഥിനിയാണ്. ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.

Eng­lish sum­ma­ry; The stu­dent died after a piece of meat got stuck in her throat

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.