26 April 2024, Friday

Related news

January 7, 2024
December 19, 2023
December 17, 2023
December 2, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 15, 2023
November 8, 2023

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു, വെള്ളം നാലുമണിയോടെ ആലുവയിലത്തും

Janayugom Webdesk
ഇടുക്കി
October 19, 2021 12:40 pm

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്നാത്തെ ഷട്ടറും തുറന്നു. കൃത്യം 12.30 ഓടുകൂടി 35 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തിയശേഷമായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയത്. ഷട്ടര്‍ തുറക്കുന്നതിന് മുന്‍പും ആദ്യത്തേതിനുസമാനമായി മൂന്ന് സൈറണുകള്‍ മുഴങ്ങി. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഡാം തുറക്കുന്നത്.
പുറത്തേക്കൊഴുകുന്ന ജലം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: The three shut­ters of the Iduk­ki Cheruthoni Dam were opened and reached Alu­va at 4 pm

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.