27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 2, 2025
February 11, 2025
January 28, 2025
January 21, 2025
January 20, 2025
January 8, 2025
January 7, 2025
January 4, 2025
July 17, 2024

ബൈക്കിന് മുകളില്‍ പാറക്കല്ല് അടർന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Janayugom Webdesk
താമരശ്ശേരി
April 16, 2022 8:18 pm

ചുരത്തിൽ പാറക്കല്ല് ബൈക്കിന് മുകളിലേക്ക് അടർന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി എളമ്പാറ അഭിനവ് (20 ) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന അനീഷ് ഗുരുതരാവസ്ഥയിലാണ്. മൂന്നു ബൈക്കുകളിലായി ആറു പേർ വയനാട്ടിലേക്ക് ടൂർ പോയതായിരുന്നു. പിറകിലുണ്ടായിരുന്ന വണ്ടിയിലുണ്ടായിന്നവരാണ് അപകടത്തിൽ പെട്ടത്.

ചുരം ആറാം വളവിനും ഏഴാം വളവിനുമിടയിൽ ഇന്നലെ ഒന്നേമുക്കാലോടെയാണ് അപകടം. ചുരം കയറിപ്പോകുന്നതിനിടെ മുകളിൽ നിന്ന് കൂറ്റൻ പാറക്കല്ല് ബൈക്കിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ബൈക്കിൽ കല്ല് പതിച്ചതോടെ ബൈക്കും യാത്രക്കാരും സംരക്ഷണ ഭിത്തി ഇടിച്ച് തകർത്ത് താഴേക്ക് പതിച്ചു.

പാറക്കല്ല് അഞ്ചാം വളിനും ആറാം വളവിനുമിടയിൽ റോഡിന് സമീപത്തുള്ള മരത്തിൽ തട്ടി നിന്നതോടെ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് താഴേക്ക് പതിച്ച രണ്ടു പേരെയും ബൈക്കും റോഡിലേക്ക് എത്തിക്കുകയും ഉടൻ തന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

Eng­lish summary;The young man died after being injured when a rock fell on top of his bike

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.