27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025

മോഷണക്കേസ്: കേന്ദ്രമന്ത്രി നിസിത് പ്രമാണികിന് എതിരെ അറസ്റ്റ് വാറണ്ട്

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2022 8:20 pm

കേന്ദ്രമന്ത്രി നിസിത് പ്രമാണികിന് എതിരെ അറസ്റ്റ് വാറണ്ട്.2009 ല്‍ രണ്ട് ജ്വല്ലറികളില്‍ മോഷണം നടത്തിയ കേസിലാണ് അലിപുര്‍ദുര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിസിത് പ്രമാണികിനെ കൂടാതെ മറ്റൊരു പ്രതിക്കെതിരെ നവംബര്‍ 11 ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.അലിപുര്‍ദുര്‍ റെയില്‍വെ സ്റ്റേഷനും ബിര്‍പാരയ്ക്കും സമീപത്തുള്ള രണ്ട് ജ്വല്ലറികളിലാണ് മോഷണം നടന്നത്.
കൊല്‍ക്കത്ത ഹെെക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ എംപി |എംഎല്‍എ കോടതിയില്‍ നിന്ന് കേസ് അലിപുര്‍ദുര്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കപ്പെട്ട നിസിത് പ്രമാണിക് 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.അതേ വര്‍ഷം ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

Eng­lish Sum­ma­ry: Theft case: Arrest war­rant issued against Union Min­is­ter Nisit Pramanik

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.