1 May 2024, Wednesday

Related news

April 1, 2024
March 28, 2024
March 13, 2024
March 8, 2024
March 7, 2024
February 18, 2024
January 22, 2024
January 16, 2024
January 15, 2024
January 15, 2024

സ്വപ്ന ചിറകിൽ അവരുടെ ആകാശയാത്ര

Janayugom Webdesk
കോഴിക്കോട്
April 1, 2024 6:51 pm

സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ഈ കുട്ടികൾ. ജീവിതത്തിൽ ഒരിക്കലും സംഭവിക്കുമെന്ന് കരുതാത്ത കാര്യം സാധിച്ചതിന്റെ ആഹ്ലാദം അവർക്ക് പറഞ്ഞറിയിക്കാനാവുന്നില്ല. പേരാമ്പ്ര ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ 30 വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് വിമാനത്തിൽ പറന്നത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 66 പേരാണ് സംഘത്തിലുണ്ടായിരുന്നത്. സെറിബ്രൽ പാൾസി, ഓട്ടിസം, ബൗദ്ധിക വൈകല്യം, ഡൗൺ സിൻഡ്രോം രോഗം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളാണ് യാത്രയിലുണ്ടായിരുന്നത്. പേരാമ്പ്ര ഇലാസിയയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഇത്തരമൊരു യാത്ര ഒരുക്കിയത്. പേരാമ്പ്രയിൽ നിന്ന് റോഡ് മാർഗം യാത്ര തിരിച്ചു. ലുലു മാൾ സന്ദർശിച്ചും മെട്രോയിൽ യാത്ര ചെയ്തും കൊച്ചിയിലെ കാഴ്ചകൾ കണ്ട് വിമാനമാർഗം തിരികെ കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു. ഇലാസിയ സിഇഒ ഡോ. ഫ്രെൽബിൻ റഹ്‌മാൻ, ഡയരക്ടർമാരായ മിഥുൻ ലാജ്, അമൽ ലാജ് എന്നിവരുടെ പിന്തുണയോടെയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഈ സ്വപ്ന നേട്ടം സാധ്യമായത്.

Eng­lish Summary:Their flight on the wings of dreams
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.