1 May 2024, Wednesday

Related news

April 29, 2024
April 23, 2024
April 17, 2024
April 16, 2024
March 30, 2024
March 26, 2024
March 25, 2024
March 19, 2024
February 14, 2024
November 29, 2023

കേന്ദ്ര ഏജന്‍സികളുടെ പ്രതിപക്ഷവേട്ട;തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടലുണ്ടാകും

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2024 10:18 am

കേന്ദ്ര ഏജന്‍സികളുടെ പ്രകടമായ അധികാര ദുര്‍വിനിയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഇന്ത്യ കൂട്ടായ്മയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചേക്കും. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ കമീഷന്‍ ഉടന്‍ ഇടപെട്ടേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാരിനാണോ അന്വേഷണ ഏജന്‍സികള്‍ക്കാണോ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയെന്നതില്‍ വ്യക്തയുണ്ടായിട്ടില്ല.

അതേസമയം, കേന്ദ്രഏജൻസികൾക്ക്‌ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ്‌ കമീഷന്‌ നിയമപരവും ഭരണഘടനാപരവുമായ പരിമിതികളുണ്ടെന്ന വാദവും ഉയരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ഇഡി അറസ്റ്റ്‌ ചെയ്‌തതിനുപിന്നാലെ അന്വേഷണഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്രസർക്കാരിന്റെ പ്രതിപക്ഷവേട്ടയ്ക്ക്‌ എതിരായ വിമർശനങ്ങൾ വീണ്ടും സജീവമായി. നഗ്നമായ അധികാരദുർവിനിയോഗമാണ്‌ കേന്ദ്രഏജൻസികൾ നടത്തുന്നതെന്ന്‌ ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ കമീഷന്‌ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ അന്വേഷണഏജൻസികളുടെ ഇടപെടലുകൾ സൂക്ഷ്‌മപരിശോധനയ്ക്ക്‌ വിധേയമാക്കണം.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസരത്തിൽ ഏജൻസികളെ നിയന്ത്രിക്കുന്ന രീതിയിലുള്ള മാർഗനിർദേശം ഇറക്കിയിരുന്നതായും പ്രതിപക്ഷ നേതാക്കൾ ഓർമിപ്പിച്ചു. മധ്യപ്രദേശ്‌ ചീഫ്‌ ഇലക്‌ടറൽ ഓഫീസറുമായികൂടി ആലോചിക്കാതെ ആദായനികുതിവകുപ്പ്‌ റെയ്‌ഡുകൾ നടത്തിയതിനെ തുടർന്നാണ്‌ 2019ൽ മാർഗനിർദേശം പുറപ്പെടുവിച്ചത്‌. സമാനമായ രീതിയിൽ ഇക്കുറിയും തെരഞ്ഞെടുപ്പ്‌ കമീഷൻ മാർഗനിർദേശം ഇറക്കണമെന്നും നേതാക്കൾ പറഞ്ഞു.

Eng­lish Summary:
There will be inter­ven­tion of cen­tral agen­cies, oppo­si­tion hunt­ing and elec­tion commission

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.