1 May 2024, Wednesday

Related news

December 13, 2022
November 2, 2022
October 21, 2022
October 19, 2022
September 21, 2022
August 28, 2022
July 12, 2022
April 20, 2022
February 3, 2022

പരോളിൽ ഇറങ്ങിയവർ തിരിച്ചെത്തിയില്ല: ചീമേനി തുറന്ന ജയിലിലെ സംരഭങ്ങൾ അടച്ചു പൂട്ടി

Janayugom Webdesk
കാസർകോട്
April 20, 2022 7:34 pm

ചീമേനിയിലെ തുറന്ന ജയിലിൽ നിന്ന് കോവിഡ് കാലത്ത് പരോളിനിറങ്ങിയ തടവുകാർ തിരിച്ചെത്തിയില്ല. ജയിലിലെ സംരംഭങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ചീമേനിയിലെ തുറന്ന ജയിലിലെ 151 തടവുകാരാണ് കോവിഡിനെ തുറന്നുള്ള പരോളിൽ ഇറങ്ങിയത്. കോവിഡ് നിയന്ത്രണങ്ങൾ ഇളവ് വന്നിട്ടും ഇവർ ഇതുവരെ തിരികെ ജയിലിൽ എത്തിയില്ല. ഇതോടെ തുറന്ന ജയിലിലെ 16 ഓളം സംരംഭങ്ങളിൽ മിക്കവയും പൂട്ടിയിരിക്കുകയാണ്.

സുപ്രീംകോടതി വിധിയെ തുടർന്നാണ് മിക്ക തടവുകാരും പരോൾ കഴിഞ്ഞിട്ടും തിരികെയെത്താത്തത് എന്നാണ് അധികൃതർ പറയുന്നത്. കോടതി വിധി അനുസരിച്ച് കോവിഡിനെ തുടർന്ന് പരോളിൽ പോയ തടവുകാരെ നിർബന്ധിച്ച് തിരിച്ചു വിളിക്കേണ്ടതില്ലെന്നാണ്. അതുകാരണം ദുരിതത്തിലായിരിക്കുകയാണ് ജയിൽ അധികൃതർ. നിലവിൽ 45 തടവുകാർ മാത്രമാണ് ജയിലിൽ ഉള്ളത്. പല സംരംഭങ്ങളും പൂട്ടാൻ കഴിയില്ലാത്തതുകൊണ്ട് 20 പേരെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ സെട്രൽ ജയിലിൽ നിന്ന് ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. 308 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തുറന്ന ജയിലിൽ 179 പേരെ പാർപ്പിക്കാനുള്ള ശേഷിയാണുള്ള്. ഇവർക്കായി 55 ജീവനക്കാരും ജയിലിലുണ്ട്. ജനങ്ങളുടെ ഇടയിൽ ശ്രദ്ധനേടിയ ഒന്നായിരുന്നു ജയിൽ ചപ്പാത്തിയും ബിരിയാണിയും ഇത് അടങ്ങിയ ജയിൽ കഫ്തീരിയ പൂട്ടിയിട്ട് മാസങ്ങളായി. പച്ചക്കറിൽ നിന്ന് 20 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്. പച്ചക്കറി പരിപാലിക്കാൻ ആളില്ലാത്തതിനാൽ അതും നിർത്തിവെച്ചു. വലിയ ലാഭം കൊയ്തിരുന്ന പന്നി ഫാം പൂർണമായും നിർത്തിവെച്ചു. ബാക്കിയുണ്ടായ പന്നികളെ നാല് ലേലങ്ങളിലായി എട്ട് ലക്ഷം രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വിറ്റത്. 70 ഓളം പശുക്കളും നിലവിലുണ്ട്. 35 ദിവസത്തിനുള്ളിൽ കോഴിക്ക് 70,000 രൂപയോളമാണ് ലാഭമുണ്ടാക്കിയത്.

ആളില്ലാത്തതിനാൽ കോഴിഫാമും പൂട്ടി. ചപ്പാത്തി, ബിരിയാണി എന്നിവയിൽ നിന്ന് ഓരോ മാസവും ഒന്നര ലക്ഷത്തോളമാണ് ലാഭമുണ്ടാക്കിയിരുന്നത്. കോറോണയെ തുടർന്ന് പൂട്ടിയ ബാർബർ ഷോപ്പും ഇതുവരെ തുറന്നിട്ടില്ല. നിലവിൽ പെട്രോൾപമ്പ് മാത്രമാണ് കൃത്യമായി നടന്നു പോകുന്നത്. ദിവസേന ഒമ്പതര ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ് ലഭിക്കുന്നത്. വലിയ കുറ്റങ്ങൾ ചെയ്തവരാണ് ഇവിടുത്തെ തടവുകാരിൽ ബഹുഭൂരിപക്ഷവും. സാധാരണ രീതിയിൽ രണ്ടാഴ്ചയാണ് ഇവിടെയുള്ളവർക്ക് പരോൾ അനുവദിക്കാറ്. കോവിഡ് കൂടിയ സാഹചര്യത്തിൽ ഇവർ വ്യാപകമായി പരോൾ അനുവദിക്കുകയായിരുന്നു. ഇതിനിടെ നിർബന്ധിച്ച് ആരെയും തിരികെ വിളിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി വന്നതോടെ തടവുകാർ തിരിച്ചെത്താതെയായി. ഇതോടെയാണ് ഇവിടുത്തെ സംരംഭങ്ങളും ജയിലിലെ കല്ലുവെട്ട്, മതിൽ നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾനിലച്ചത്.

Eng­lish Sum­ma­ry: Those who were released on parole did not return: Cheemeni closed the open prison ventures

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.