റാലി പരാജയപ്പെട്ടത് മറച്ചുവയ്‌ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പഞ്ചാബിനെയും കർഷകപ്രസ്ഥാനത്തെയും അപകീർത്തിപ്പെടുത്തുകയാണെന്ന് സംയുക്ത കിസാൻ മോർച്ച. ‘ഒരുവിധത്തിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു’ എന്നാണ് പ്രധാനമന്ത്രി പറയുന്നത്.
അജയ് മിശ്രയെപ്പോലുള്ള ക്രിമിനലുകൾ മന്ത്രിമാരായി വിഹരിക്കുമ്പോള്‍ കർഷകരുടെ ജീവനാണ് യഥാർഥത്തിൽ ഭീഷണി നേരിടുന്നത്. പദവിയുടെ അന്തസ്സ് മാനിച്ചെങ്കിലും ഇത്തരം നിരുത്തരവാദ പ്രസ്‌താവന പ്രധാനമന്ത്രി നടത്തരുത്.പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശന വിവരം ലഭിച്ചപ്പോള്‍, അഞ്ചിന് താലൂക്ക്–-ജില്ലാ കേന്ദ്രങ്ങളില്‍ കിസാൻ മോർച്ചയിലെ 10 കർഷകസംഘടന പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു.
അജയ് മിശ്രയെ അറസ്റ്റുചെയ്യണം എന്നതടക്കം ആവശ്യം ഉന്നയിച്ചു. പ്രധാനമന്ത്രിയെ തടയാനോ പരിപാടി തടസ്സപ്പെടുത്താനോ തീരുമാനിച്ചില്ല.മുൻ നിശ്ചയിച്ച പരിപാടിപ്രകാരം ഫിറോസ്‌പുർ ജില്ലാ ആസ്ഥാനത്തേക്ക് നീങ്ങിയ കർഷകരെ പൊലീസ് തടഞ്ഞതോടെയാണ് റോഡിൽ കുത്തിയിരുന്നത്.
ഇതിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട പ്യാരയാന മേൽപ്പാലവും ഉൾപ്പെട്ടു. പ്രധാനമന്ത്രി അതുവഴി വരുമെന്ന് കർഷകർക്ക് അറിയില്ലായിരുന്നു. വാഹനവ്യൂഹത്തിനു സമീപത്തേക്ക് കർഷകർ നീങ്ങിയിട്ടില്ല. പ്രധാനമന്ത്രിയുടെ ജീവനു ഭീഷണിയുണ്ടായെന്ന വാദം കെട്ടിച്ചമച്ചതാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
English Summary: Threatens farmers’ lives; Modi’s statement is not in line with the dignity of the position: Kisan Morcha
You may also like thsi video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.