22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേര്‍ വര്‍ക്കലയില്‍ പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
January 20, 2022 11:03 am

വർക്കല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിൽ വർക്കലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ വർക്കല ഹെലിപ്പാട് ഭാഗത്തു നിന്നും നിരോധിത മയക്കുമരുന്നായ മൂന്ന് ഗ്രാം എംഡിഎംഎയുമായി ചടയമംഗലം, വർക്കല സ്വദേശികളായ ജിജോ, സഫീർ, സിനീഷ് എന്നീ മൂന്ന് യുവാക്കളെ പിടികൂടി.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകളും പിടിച്ചെടുത്തു. യുവാക്കളുടെ ഇടയിൽ വർധിച്ചു വരുന്ന മയക്കു മരുന്നുപയോഗത്തെ തടയുക എന്ന ലക്ഷ്യവുമായി നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ എസ് കൃഷ്ണകുമാർ, കെ ഷാജി, വിജയകുമാർ സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺമോഹൻ എം ആർ, രാഹുൽ ആർ പ്രവീൺ പി എന്നിവർ പങ്കെടുത്തു.

eng­lish sum­ma­ry; Three arrest­ed in Varkala for pos­ses­sion of banned drug MDMA

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.