8 May 2024, Wednesday

Related news

October 5, 2023
July 28, 2023
July 11, 2023
July 6, 2023
July 6, 2023
June 24, 2023
June 8, 2023
June 2, 2023
May 31, 2023
May 29, 2023

ഉന്നത വിദ്യാഭ്യാസം ;സമഗ്രപരിഷ്കരണത്തിന് മൂന്ന് കമ്മിഷന്‍

Janayugom Webdesk
തിരുവനന്തപുരം
September 10, 2021 11:52 am

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാലോചിത പരിഷ്കാരത്തിന് പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ മൂന്ന് കമീഷനെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്കരിക്കല്‍, സര്‍വകലാശാലകളുടെ നിയമങ്ങള്‍ പരിഷ്കരിക്കല്‍, സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കല്‍ എന്നിവയെക്കുറിച്ച്‌ പഠിച്ച്‌ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമീഷനുകളെ നിയോഗിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കമീഷനുകളുടെ വിശദാംശങ്ങള്‍:

ഉന്നതവിദ്യാഭ്യാസ മേഖല സമഗ്ര പരിഷ്കരണം: ദില്ലി സര്‍വകലാശാല സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ പ്രൊഫസര്‍ ഡോ. ശ്യാം ബി മേനോന്‍ ( ചെയര്‍മാന്‍), ചെന്നൈ ഐഐടി ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ടി പ്രദീപ് (കണ്‍വീനര്‍), എംജി വിസി ഡോ. സാബു തോമസ്, ജെഎന്‍യു പ്രൊഫസര്‍ ഡോ. ഐഷാ കീദ്വായ്, സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം പ്രൊഫ. രാംകുമാര്‍, കണ്ണൂര്‍ പ്രൊ. വിസി ഡോ. സാബു അബ്ദുല്‍ ഹമീദ്, കലിക്കറ്റ് സര്‍വകലാശാല റിട്ട. പ്രൊഫസര്‍ ഡോ. എം വി നാരായണന്‍ (അംഗങ്ങള്‍ ).

സര്‍വകലാശാല നിയമപരിഷ്കാര കമീഷന്‍ :നുവാല്‍സ് മുന്‍ വിസി ഡോ. എന്‍ കെ ജയകുമാര്‍ (ചെയര്‍മാന്‍), കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിങ് ബോഡി അംഗം ഡോ. ജോയ് ജോബ് കളവേലില്‍, മലപ്പുറം ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ ദാമോദരന്‍, ഹൈക്കോടതിയിലെ അഡ്വ. പി സി ശശിധരന്‍ (അംഗങ്ങള്‍)

പരീക്ഷാ പരിഷ്കരണ കമീഷന്‍: എം ജി പ്രൊ വിസി ഡോ. സി ടി അരവിന്ദകുമാര്‍ (ചെയര്‍മാന്‍), കെടിയു രജിസ്ട്രാര്‍ ഡോ. എ പ്രവീണ്‍, കലിക്കറ്റ് മുന്‍ രജിസ്ട്രാര്‍ ഡോ. സി എല്‍ ജോഷി, കേരള രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ (അംഗങ്ങള്‍).
eng­lish summary;Three Com­mis­sions for Com­pre­hen­sive Reform in High­er Education
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.