5 May 2024, Sunday

Related news

May 5, 2024
May 4, 2024
April 4, 2024
March 30, 2024
March 26, 2024
March 16, 2024
March 14, 2024
March 12, 2024
March 2, 2024
February 24, 2024

കെഎസ് ഇബിക്ക് ഇന്ന് 65-ാം സ്ഥാപകദിനം; 65 ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും

Janayugom Webdesk
തിരുവനന്തപുരം
March 7, 2022 8:31 am

കെഎസ്ഇബിയുടെ 65-ാം സ്ഥാപകദിനമായ ഇന്ന് പുതിയ 65 ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണിരാജു എന്നിവര്‍ ചേര്‍ന്ന് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. കവടിയാറിൽ നടക്കുന്ന എര്‍ത്ത് ഡ്രൈവ്: കെഎസ്ഇബി@65 ചടങ്ങിനോട് അനുബന്ധിച്ചാണ് ഇ‑വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം മന്ത്രിമാർ നിര്‍വഹിക്കുക. വൈദ്യുതി വാഹനങ്ങള്‍ നഗരത്തിലെ പ്രധാന നിരത്തുകളിലൂടെ സഞ്ചരിച്ച് സെൻട്രൽ സ്റ്റേഡിയത്തില്‍ എത്തും.

തുടര്‍ന്ന് വാഹനങ്ങളുടെ പ്രദർശനവും നടക്കും. പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ സ്രോതസുകളിലേക്കുള്ള മാറ്റത്തിന്റെ വേഗം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കെഎസ്ഇബി ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതെന്ന് കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക് അറിയിച്ചു. വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഇബിയെ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 65 കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെയും 1150 ടു വീലര്‍ ത്രീ വീലര്‍ സ്റ്റേഷനുകളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്.

11 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂര്‍ത്തിയായി. മാർച്ച് അവസാനത്തോടെ 51 എണ്ണം കൂടി പൂര്‍ത്തിയാകും. കൂടാതെ കാറ്റില്‍ നിന്ന് 100 മെഗാവാട്ട് ഉല്പാദനം ലക്ഷ്യമിടുന്ന പദ്ധതിയും കെഎസ്ഇബി വിഭാവനം ചെയ്തിട്ടുണ്ട്. 700 കോടിയുടെ നിക്ഷേപം ഈ ഇനത്തില്‍ പ്രതീക്ഷിക്കുന്നു. കെഎസ്ഇബിയുടെ എട്ട് ജലാശയങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ രണ്ട് ജലാശയങ്ങളിലും 100 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും യാഥാര്‍ത്ഥ്യമാക്കും. വൈദ്യുതി ഉപയോഗം കുറഞ്ഞ സമയത്ത് ഇത്തരം പാരമ്പര്യേതര ഊര്‍ജസ്രോതസുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് ഉപയോഗം കൂടിയ സമയത്ത് ഗ്രിഡുകളിലേക്ക് നല്‍കാനായി ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം എന്ന നവീന സംവിധാനവും കെഎസ്ഇബി വിഭാവനം ചെയ്തിട്ടുണ്ട്.

eng­lish summary;Today is the 65th found­ing day of KSEB

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.