27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 9, 2025
March 29, 2025
March 17, 2025
March 1, 2025
February 20, 2025
February 15, 2025
February 11, 2025
January 19, 2025
January 18, 2025
January 17, 2025

മകളെ പീഡിപ്പിച്ച പിതാവിനെതിരെ കേസെടുത്ത് പൊലീസ്

Janayugom Webdesk
ചെന്നൈ
March 6, 2022 5:42 pm

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച 38കാരനായ പിതാവിനെതിരെ കേസെടുത്ത് ത്രിച്ചി പൊലീസ്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്നാണ് അധികൃതര്‍ അറിയിച്ചത്.

മാർച്ച് മൂന്ന് വ്യാഴാഴ്ചയാണ് കുട്ടിയുടെ അമ്മ ഭർത്താവിനെതിരെ ലാൽഗുഡി ഓൾ വനിതാ പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മകളെ തടഞ്ഞുനിർത്തുന്നതും ഭർത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നതും കണ്ടാതായി പരാതിയില്‍ പറയുന്നു. ഇവര്‍ ബഹളം വച്ചതോടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്.

പിതാവ് തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പിന്നീട് സമ്മതിച്ചിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പോക്‌സോ , 5 (1) (എൻ), 6, ഐപിസി 351, 506 (I) എന്നിവ പ്രകാരം കേസെടുത്തു. പ്രതിക്കായുള്ള അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞു.

eng­lish sum­ma­ry; Trichy police file case on father for sex­u­al­ly assault­ing minor daughter

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.