Web Desk

ന്യൂഡല്‍ഹി

February 14, 2021, 4:28 pm

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 50 ആയി, തെരച്ചിൽ ഊര്‍ജിതം

Janayugom Online

ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം. ചെളിയിൽ പുതഞ്ഞു കിടന്ന മുപ്പതോളം പേരെ രക്ഷാപ്രവർത്തകർ ഇതുവരെ പുറത്തെത്തിച്ചു. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. ഇന്ന് നടത്തിയ തിരച്ചിലില്‍ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 164 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 12 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. അതേസമയം തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങൾ സംസ്കരിച്ചതായി പൊലീസ് വ്യക്തമാക്കി.

തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച തുരങ്കത്തിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തു. തുരങ്കത്തിൽ ഏഴു ദിവസമായി തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങൾ ഇന്നാണ് കണ്ടെത്തുന്നത്.

Eng­lish sum­ma­ry: Uttarak­hand flood updates

You may also like this video: