May 27, 2023 Saturday

Related news

March 26, 2023
March 19, 2023
February 18, 2023
January 21, 2023
January 21, 2023
November 28, 2022
November 22, 2022
November 6, 2022
November 1, 2022
October 28, 2022

വയലാർ രാമവർമ്മയുടെ 95–ാം ജന്മദിനം; “ഈണങ്ങളുടെ ഇന്ദ്രധനുസ്സ് “സംഘടിപ്പിച്ച് യുവകലാസാഹിതി ഖത്തർ

Janayugom Webdesk
ദോഹ
March 26, 2023 5:47 pm

യുവകലാസാഹിതി ഖത്തർ സാഹിതി വായനാകൂട്ടത്തിന്റെ അഭിമുഖ്യത്തില്‍ വയലാർ രാമവർമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് “ഈണങ്ങളുടെ ഇന്ദ്രധനുസ്സ് ” സംഘടിപ്പിച്ചു. യുവകലാസാഹിതി വായനക്കൂട്ടം കൺവീനർ എം. സിറാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പ്രമുഖ പരിസ്ഥിതിസാമൂഹിക പ്രവർത്തകൻ ടി കെ വിനോദൻ ഉദ്ഘാടനം ചെയ്‌തു. ജോയിന്റ് കൺവീനർ ജീമോൻ ജേക്കബ് സ്വാഗതം പറഞ്ഞു. 

യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, കോഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, ഐ സി ബി എഫ് പ്രതിനിധി അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശ്രീകല ഗോപിനാഥ്, അഷ്‌ന ഷാജഹാൻ എന്നിവർ ആശംസകൾ പറഞ്ഞു. വായനകൂട്ടം അംഗങ്ങളായ ബിനീഷ്, പ്രകാശൻ, ഉണ്ണികൃഷ്ണൻ, അനീഷ് എന്നിവർ കവിതകൾ ആലപിച്ചു. പ്രോഗ്രാം കോഡിനേറ്റർ അനീഷ് നന്ദിയും രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Vay­alar Rama Var­ma’s 95th Birth­day; “Rain­bow of Melodies” Orga­nized by Yuva Kalasahi­ti Qatar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.