കര്‍ഷകസമര വിജയം നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളുടെ വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കു ശേഷം ആദ്യമായിരുന്നു ഇത്തരമൊരു സമരമുന്നേറ്റം. സ്വാതന്ത്ര്യ സമരത്തിനു ശേഷം ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ അണിനിരന്ന പോരാട്ടമായിരുന്നു രാജ്യത്തെ കര്‍ഷക സമരമെന്നും കോട്ടയത്ത് പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആസന്നമായ തെരഞ്ഞെടുപ്പുകള്‍ കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കുന്നതിന് കാരണമായിട്ടുണ്ടാകാം, ബില്ലുകള്‍ പിന്‍വലിക്കുന്നു എന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസവുമാണ്. കര്‍ഷകര്‍ക്ക് സാധ്യമായത് ഉജ്ജ്വല സമരവിജയമാണ്. നാളെയെന്ത് എന്നത് കര്‍ഷക സംഘടനകള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം തങ്ങളുടെ പിടിവാശിയില്‍ നിന്ന് പിന്നോട്ടു പോയത് ഇങ്ങനെയുള്ള സമരങ്ങള്‍ക്ക് ഊര്‍ജ്ജമാകുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
english summary: Victory in the Struggle against Neoliberal Policies: Kanam
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.