പ്രതിഷേധം നൂറാംദിനമെത്തിയതോടെ വിഴിഞ്ഞത്ത് പൊലീസ് ബാരിക്കേഡുകള്‍ അറബിക്കടലിലെറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍. തുറമുഖ കവാടത്തിന്റെ പൂട്ട് തല്ലിത്തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്ത് കയറി. മുതലപ്പൊഴിയില്‍ നിന്ന് കടല്‍മാര്‍ഗം വന്ന വള്ളങ്ങള്‍ പോര്‍ട്ടിനടുത്തെത്തി കടലില്‍ വെച്ച് ഒരു വള്ളത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫൊറോനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
മുല്ലൂര്‍, വിഴിഞ്ഞം, മുതലപ്പൊഴി എന്നീ സ്ഥലങ്ങളിലായി ബഹുജന കണ്‍വന്‍ഷന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്ന്യസിച്ചിട്ടുണ്ട്.
English summary; Vizhinjam protest- Throwing the police barricades into the Arabian Sea
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.