1 May 2024, Wednesday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024

വി പി സിങിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങ്; ബിജെപി വരുദ്ധത അരക്കിട്ടുറപ്പിച്ച് തമിഴ് നാട്

Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2023 3:22 pm

തമിഴ്നാട്ടില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വി പി സിങിന്‍റെ പ്രതിമ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ സമാജ് വാദിപാര്‍ട്ടിപ്രസിഡന്‍റും യുപി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു. വിപി സിങിന്‍റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ ചെന്നൈയിലെ പ്രസിഡന്‍സി കോളജ് കാമ്പസിലാണ് പ്രതിമഅനാച്ഛാദന ചടങ്ങ് നടന്നത്. വി പി സിങിന്‍റെ ഭാര്യ സീതാകുമാരി,മക്കളായ അഭയസിങ്, അജയപ്രതാപ് സിങ് എന്നിവരും പങ്കെടുത്തു.

രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയതക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു നില്‍ക്കുന്ന രണ്ട് പാര്‍ട്ടികള്‍കൂടിയാണ് തമിഴ് നാട്ടില്‍ ഡിഎംകെയും, യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും (എസ്പിയും) പ്രതിമ അനാച്ഛാദന ചടങ്ങില്‍ ഇരുപാര്‍ട്ടി നേതാക്കളും പങ്കെടുത്തത് വ്യക്തമയ ബിജെപി വിരുദ്ധത ശക്തമാകുന്നതിന്‍റെ സൂചന കൂടിയാണ്. സര്‍ക്കാര്‍ ജോലികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി വിഭാഗങ്ങള്‍ക്ക് 27ശതമാനം സംവരണം നല്‍കാനായി മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കിയ പ്രധാനമന്ത്രിയായിരുന്നു വിശ്വനാഥ് ്പ്രതാപ് സിംങ് എന്ന വി പി സിങ്ങ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം സഹകരണത്തിന്‍റെ പാത സ്വീകരിച്ച സാഹചര്യത്തിലും വിപി സിങ്ങിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിന്‍റെ പ്രാധാന്യം ഏറുന്നു. 

രാജ്യത്ത് ഉടനീളം ജാതിസന്‍സസ് നടത്തണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനത്തിനിടെയാണ് ചടങ് നടക്കുന്നതും ഏറെ ശ്രദ്ധേയമാണ്. സാമൂഹ്യ നീതിയുടെ സംരക്ഷകനും, നേതാവും കൂടിയാണ് വിപിസിങ്ങ് എന്നും അതിനാല്‍ ഡിഎംകെയുടെ ഉത്തരവാദിത്വമാണ് അദ്ദേഹത്തെ സ്മരിക്കുന്നതിനായി പ്രതിമ അനാച്ഛാദനം നടത്തുയതെന്നു എം കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാണ് അദ്ദേഹം സാമൂഹ്യനീതിയുടെ സംരക്ഷനായതെന്നും സ്റ്റാലിന്‍ കൂട്ടിചേര്‍ത്തു. കാവേരി നദീജല ട്രിബ്യൂണല്‍ സ്ഥാപിച്ചതിന് അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞ നേതാവാണ് വിപിസിങ്ങെന്നും,സ്റ്റാലിന്‍ പറഞ്ഞു. 

വിപി സിങ്ങ് മരിച്ചിട്ടുണ്ടാകാം , പക്ഷെ സാമൂഹ്യനീതിക്കായി അദ്ദേഹം കൊളുത്തിയ വിളക്ക് എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തെ തമിഴ് നാട് ഒരിക്കലും മറക്കില്ലെന്നും സറ്റാലിന്‍ അഭിപ്രായപ്പെട്ടു. 2024ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിന് ഏറെ പ്രാധ്യാന്യമുണ്ടെന്നു അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തുടനീളം വ്യക്തമായസന്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയും ജാതി സെൻസസിനായി ഐക്യത്തോടെ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.അതേസമയം, സാമൂഹിക നീതി ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഐക്യം വേണമെന്ന് സ്റ്റാലിൻ അഭ്യർത്ഥിച്ചു, ഒബിസികൾക്കും എസ്‌സി / എസ്ടികൾക്കും ക്വാട്ട നയം ശരിയായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. 

കേന്ദ്രസർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും ഒബിസികളുടെ പ്രാതിനിധ്യത്തിൽ ഇപ്പോഴും അസമത്വം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, ദേശീയ തലത്തിൽ സംവരണ നയം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ എംപിമാരുടെ സർവകക്ഷി സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഡിഎംകെ വളരെയധികം ബഹുമാനിക്കുന്ന നേതാവാണ് വിപിസിങ്ങെന്ന് രാഷ്ട്രീയനിരീക്ഷകന്‍ പ്രിയന്‍ ശ്രീനിവാസന്‍ പറഞ്ഞു. സാമൂഹ്യനീതിക്കുവേണ്ടി പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട നേതാവായിട്ടാണ് പാര്‍ട്ടി അദ്ദേഹത്തെ കാണുന്നത്. അതിനാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഡിഎംകെ ഇക്കാര്യം ഉയര്‍ത്തിപിടിക്കുമെന്നും പ്രതിമ അനാച്ഛാദത്തിലൂടെ ജനങ്ങളെ പ്രത്യേകിച്ചും ഒബിസി വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും പ്രിയന്‍ശ്രീനിവാസന്‍ അഭിപ്രായപ്പെടുന്നു. 

മണ്ഡൽ കമ്മീഷൻ നടപ്പിലാക്കിയതിന് ശേഷം സിംഗ്, തന്നെ ഒരു ഹീറോ” ആയിട്ടാണ് ഡിഎംകെ കാണക്കാക്കിയിട്ടള്ളതെന്നുൂം അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി, കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം റോഡ് റാലിക്ക് സിങ്ങിനെ ക്ഷണിച്ചിരുന്നു.യുപി വിപി സിങ്ങിന്‍റെ മാതൃസംസ്ഥാനമെങ്കില്‍ തമിഴ് നാട് പിതൃസംസ്ഥാനമാണെന്നാണ് സ്റ്റാലിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ദ്രാവിഡപ്രസ്ഥാനത്തിന്‍റെ നേതാവായിരുന്ന പെരിയോറിന്‍റെ നിലപാടുകളോട് ചായ് വ് ഉള്ളയാളും അന്തരിച്ച ഡിഎംകെ ൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുമായി വിപിസിംങ് അടുത്ത ബന്ധം പുലർത്തിയിരുന്നതായും സ്റ്റാലിന്‍ അവകാശപ്പെട്ടു. സിങ്ങുംസിംഗും കരുണാനിധിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ച സ്റ്റാലിൻ, 11 മാസത്തെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബീച്ച് റാലിക്കായി ചെന്നൈ സന്ദർശിച്ച ഒരു സംഭവം സ്റ്റാലിൻ വിവരിച്ചു. 

റാലിക്ക് മുന്നോടിയായി മുഖ്യമന്ത്രി കരുണാനിധിയുടെ വസതി സന്ദർശിച്ചതായും സ്റ്റാലിൻ പറഞ്ഞു. പ്രോട്ടോക്കോൾ പ്രശ്നം ഉണ്ടായിട്ടും, സിംഗ് നിർബന്ധിച്ച് കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ രണ്ട് വിമാനത്താവളങ്ങൾക്കും സിഎൻ.ന്റെ പേര് നൽകണമെന്ന ആവശ്യം കരുണാനിധി ബീച്ച് റാലിയിൽ ഉന്നയിച്ചതായും സ്റ്റാലിൻ പറഞ്ഞു. അണ്ണാദുരൈയും കെ.കാമരാജും. ആ കാലത്ത് മൊബൈൽ ഫോണുകൾ ഇല്ലായിരുന്നു. പ്രധാനമന്ത്രിക്ക് പെട്ടന്ന് വിളിക്കാൻ സൗകര്യമുള്ള ഒരു മുറിയുണ്ടായിരുന്നു… പ്രധാനമന്ത്രി പ്ലാറ്റ്‌ഫോമിൽ നിന്ന് ഇറങ്ങി ഡൽഹിയിലേക്ക് പെട്ടന്ന് വിളിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങുകയും കലൈഞ്ജറുടെ ആവശ്യം നിറവേറ്റിയതായി പ്രഖ്യാപിക്കുകയും ചെയ്തു,” സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Eng­lish Summary:
VP Singh stat­ue unveil­ing cer­e­mo­ny; Tamil Nadu has secured the BJP’s age

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.