27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 27, 2025
April 25, 2025
April 25, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025

വയനാട് യുവതിയെ കൂട്ടബലാ ത്സംഗത്തിന് ഇരയാക്കി; സ്ത്രീകൾ ഉൾപ്പടെ ആറു പേർ അറസ്റ്റിൽ

Janayugom Webdesk
കൽപ്പറ്റ
October 9, 2022 8:47 am

വയനാട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വൈത്തിരിയിലാണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറു പേർ അറസ്റ്റിലായി. ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ റിസോർട്ടിലും പിന്നീട് ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി. 

പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42 ), തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുല്‍ ജമാല്‍ (27) എന്നിവരാണ് പിടിയിലായത്. 

കേസില്‍ പ്രതികളായ സത്രീകളാണ് ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ വയനാട്ടിൽ എത്തിച്ചത്. തുടർന്നാണ് പീഡനമുണ്ടായത്. കല്‍പ്പറ്റ ഡിവൈഎസ്പി ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Eng­lish Summary:Wayanad woman gang-raped; Six peo­ple includ­ing women were arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.