2 May 2024, Thursday

Related news

February 5, 2024
September 16, 2023
February 11, 2023
June 4, 2022
May 31, 2022
May 10, 2022
March 16, 2022
February 19, 2022
February 8, 2022
January 3, 2022

‘അധ്യയന വർഷത്തെ വരവേൽക്കാം, കരുതലോടെ’-പ്രചാരണപരിപാടിക്ക് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
May 31, 2022 10:00 pm

സംസ്ഥാനത്തെ സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്രയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ‘അധ്യയന വർഷത്തെ വരവേൽക്കാം, കരുതലോടെ’ എന്നൊരു പ്രചരണ പരിപാടി സർക്കാർ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വിദ്യാർത്ഥികൾ ഇടപെടുന്ന പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി. ഗതാഗത തടസങ്ങളുണ്ടാക്കുന്ന ബോർഡുകളും കൊടിതോരണങ്ങളും നീക്കണം. വിദ്യാലയങ്ങൾക്ക് സമീപം വാർണിംഗ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കണം.

സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുത്. സ്കൂൾ ബസുകളിലെ കുട്ടികളുടെ എണ്ണം, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കണം. സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തി നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.

സ്കൂളുകളിലും പരിസരങ്ങളിലും അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണം. അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചുമാറ്റണം. ഇലക്ട്രിക് പോസ്റ്റിൽ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ചു സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയർ, ഇലക്ട്രിക് കമ്പികൾ മുതലായവ പരിശോധിച്ച് അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം.

കോവിഡ് കാലത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം നമ്മുടെ വിദ്യാഭ്യാസ രംഗം പൂർവാവസ്ഥയിലേക്ക് തിരിച്ചെത്തുന്ന ഘട്ടമാണിത്. വേനലവധിക്ക് ശേഷം സ്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷമൊരുക്കേണ്ടതുണ്ട്. അതിനാൽ, ഈ പ്രചരണ പരിപാടിയിൽ നമുക്കെല്ലാം പങ്കാളികളാകാമെന്നും വിദ്യാലയങ്ങളില്‍ എത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു.

Eng­lish summary;‘Welcome to the aca­d­e­m­ic year, with care’ — Begin­ning of the campaign

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.