26 April 2024, Friday

അറിഞ്ഞോ? വാട്സ്ആപ്പ് 20 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തു; കാരണം ഇതാണ്.…

Janayugom Webdesk
October 2, 2021 5:35 pm

ഇരുപത് ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്ത് വാട്സ് ആപ്പ്. വാട്സാപ്പിന്റെ പ്രതിമാസ കംപ്ലൈന്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ വന്നത്. ദുരുപയോഗം തടയുക എന്നതാണ് നിരോധനത്തെപറ്റി വാട്സ്ആപ്പിന്റെ വിശദീകരണം.കൂടാതെതന്നെ,46 ദിവസത്തിനുള്ളിൽ മുപ്പത് ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് നേരത്തേ അറിയിച്ചിരുന്നു.ഓൺലൈൻ വഴിയുള്ള ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പിന്റെ ഈ നടപടി. പരാതി ചാനലുകളിലൂടെ (ഗ്രീവൻസ് ചാനൽ) ലഭിക്കുന്ന റിപ്പോർട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന ആക്കൗണ്ടുകൾക്കെതിരെ വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്.

 

 

20, 70, 000 വാട്സ്ആപ്പ് ആക്കൗണ്ടുകൾ നിരോധിച്ചതിനുള്ള പ്രധാന കാരണം ബൾക്ക് മെസ്സേജുകളുടെ അനധികൃത ഉപയോഗമാണ്. പ്ലാറ്റ്ഫോമിലെ മോശം പെരുമാറ്റം തടയാൻ ആപ്പ് ടൂൾസും റിസോഴ്സും ഉപയോഗിക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് അതിന്റെ സപ്പോർട്ടിങ് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്ലാറ്റ്ഫോമിലെ മോശം പ്രവണതകൾ ചെറുക്കുന്നതിനുള്ള വാട്സ്ആപ്പിന്റെ സ്വയം പ്രതിരോധ നടപടികളും പരാമർശിക്കുന്നു. മൂന്ന് ഘട്ടങ്ങളിലാണ് ഒരു അക്കൗണ്ടിന്റെ ദുരപയോഗം കണ്ടെത്തുന്നത്.രജിസ്ട്രേഷൻ, മെസേജിങ്, മറ്റു ഉപയോഗാക്താക്കളുടെ റിപ്പോർട്ടുകളും ബ്ലോക്കുകളും. ഇക്കാര്യങ്ങൾ പരിശോധിച്ച് അക്കൗണ്ടുകൾ ബാൻ ചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുന്നു.

 


ഇതുംകൂടി വായിക്കാം;പുതിയ ഫീച്ചറില്‍ ഞെട്ടിച്ച് വാട്സ്ആപ്പ്: സ്വകാര്യ മെസേജുകള്‍ സംരക്ഷിക്കപ്പെടും


 

സന്ദേശങ്ങൾ അയക്കുന്നതിന്റേയുംഒരു മെസ്സേജ് തന്നെ നിരവധി പേർക്ക് അയക്കുന്ന അക്കൗണ്ടുകളുടെയും റെക്കോർഡ് വാട്സ്ആപ്പ് തയ്യാറാക്കുന്നുണ്ട്. ബാൻ ലഭിക്കാതിരിക്കാനായി വാട്സ്ആപ്പ് അക്കൗണ്ട് ബിസിനസ് കാര്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക. ബൾക്ക് മെസ്സേജുകൾ അയക്കാതിരിക്കുക. വാട്സ്ആപ്പ് കോൺടാക്ടുകളുടെ സുരക്ഷയെ തന്നെ ഇല്ലാതാക്കുന്ന വാട്സ്ആപ്പിന്റെ പേരിലുള്ള കൂടുതൽ ഫീച്ചറുകൾ നൽകുന്ന ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.

അതേസമയം, വാട്സ്ആപ്പ് പേ സേവനങ്ങൾ ലഭ്യമായവർക്ക് ഇനി എളുപ്പത്തിൽ ബാങ്ക് അക്കൗണ്ട് ബാലൻസ് അറിയാം. ഇതിനായി ബാങ്ക് ആക്കൗണ്ട് വഴി വാട്സ്ആപ്പ് ബന്ധിപ്പിച്ചാൽ മതി. കഴിഞ്ഞ വർഷം മുതൽ വാട്സ്ആപ്പ പേ ഇന്ത്യയിൽ പേയ്മെന്റ് സേവനങ്ങൾ നൽകിയിരുന്നു. ക്യൂആർ കോഡ് സ്കാൻ ചെയ്തും പെയ്മെന്റ് നൽകാനുള്ള സൗകര്യവും വാട്സ്ആപ്പ് ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ രണ്ട് കോടി സ്റ്റോറുകളിൽ ഈ സേവനം ഉടൻ ലഭ്യമാകും. വരുന്ന ആഴ്ച മുതൽ രൂപയുടെ ചിഹ്നം വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് കാണാൻ കഴിയും.
eng­lish sum­ma­ry; What­sApp bans 20 lakh accounts
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.