October 2, 2022 Sunday

Related news

September 28, 2022
September 26, 2022
September 14, 2022
September 14, 2022
September 12, 2022
September 6, 2022
September 6, 2022
September 5, 2022
September 3, 2022
August 24, 2022

ആരാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ ലോൺലി സുമ?

Janayugom Webdesk
കൊച്ചി
July 26, 2022 4:32 pm

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന ഒരു വീഡിയോയുണ്ട്. സ്വപ്‍ന സുന്ദരി എന്ന പാട്ടിനു നടി ഷീലു എബ്രഹാം ചുവടുകൾ വയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. പാട്ടിനൊപ്പം ഷീലു കാഴ്ച വയ്ക്കുന്ന സ്റ്റെപ്പുകളിലെ കൗതുകം തന്നെയാണ് അതിനെ വൈറൽ ആക്കിയത്. എന്നാൽ ഈ വീഡിയോ ആദ്യം പുറത്ത് വന്നത്, ഇൻസ്റ്റാഗ്രാമിലെ ലോൺലി സുമ എന്നൊരു അക്കൗണ്ടിൽ നിന്നാണ്. ആരാണ് ഈ ലോൺലി സുമ?. എന്താണ് ഷീലുവും ലോൺലി സുമയുമായുള്ള ബന്ധം? ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന സിനിമയിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ലോൺലി സുമ. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്തു വൈറൽ ആകാൻ ശ്രമിക്കുന്ന ഒരാളാണ് സുമ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകർ ലോൺലി സുമയെന്ന പേരിൽ ഒരു അക്കൗണ്ട് സൃഷ്ടിച്ചിരുന്നു. ആ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. വീഡിയോ വൈറൽ ആയതോടെ ഈ വീഡിയോയെ കുറിച്ചുള്ള ചോദ്യങ്ങൾ തനിക്ക് നേരെ ഒരുപാട് വരുന്നുണ്ടെന്നു ഷീലു എബ്രഹാം പറയുന്നു.” വീഡിയോ വാട്സ്ആപിൽ കിടന്നു കറങ്ങുകയാണ്,

https://www.instagram.com/reel/CgAGRKyp0yP/?igshid=YmMyMTA2M2Y%3D

അമേരിക്കയിൽ നിന്നു പോലും പലരും വിളിച്ചു ചോദിച്ചു ’ ഷീലു പറയുന്നതിങ്ങനെ. ഏതായാലും സിനിമയുടെ പ്രൊമോഷൻ പ്ലാൻ വർക്ക്‌ ആയി എന്നുള്ള സന്തോഷത്തിലാണ് അണിയറക്കാർ. ഇന്നത്തെ കാലത്തു തീയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തണമെങ്കിൽ സിനിമയുടെ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷികമാണ്.
ലക്കി സ്റ്റാർ എന്ന ഹിറ്റ്‌ സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗുരു സോമസുന്ദരവും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീലു എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം — ഗോപി സുന്ദർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം — അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം — നയന ശ്രീകാന്ത്. മേയ്ക്കപ്പ് — റോണക്സ് സേവിയർ . ഡിജിറ്റൽ മാർക്കറ്റിംഗ് — എന്റർടൈന്മെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്. വാർത്താപ്രചരണം — ജിനു അനിൽകുമാർ.

Eng­lish Sum­ma­ry: Who is this lone­ly Suma who has gone viral on social media?

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.