27 April 2024, Saturday

Related news

April 9, 2024
February 28, 2024
January 15, 2024
January 12, 2024
January 1, 2024
December 31, 2023
December 14, 2023
December 13, 2023
October 28, 2023
September 9, 2023

മൊത്തവില പണപ്പെരുപ്പം കുതിച്ചുയര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 14, 2021 10:07 pm

രാജ്യത്ത് മൊത്ത വിലസൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഒക്ടോബറിലെ 12.5 ശതമാനത്തില്‍ നിന്നും 14.2 ശതമാനമായി നവംബറില്‍ കുതിച്ചുയര്‍ന്നു.

മുന്‍ മാസത്തെ അപേക്ഷിച്ച് 2.7 ശതമാനം ഉയര്‍ച്ചയാണ് നവംബറില്‍ രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ മുന്‍ മാസത്തില്‍ നിന്നും 1.2 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിരുന്നു. നടപ്പു സാമ്പത്തിക വർഷം തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം 11 ന് മുകളില്‍ രേഖപ്പെടുത്തുന്നത്. എട്ട് മാസങ്ങളായി പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുകയുമാണ്.

ഭക്ഷ്യവസ്തു, ഇന്ധന, വൈദ്യുതി വിലകള്‍ ഉയര്‍ന്നുനില്‍ക്കുന്നതാണ് പണപ്പെരുപ്പം നിയന്ത്രണംവിട്ട് കുതിച്ചുയരുന്നതിന് ഇടയാക്കിയിട്ടുള്ളത്. മുട്ട, മാംസം, മത്സ്യം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്കെല്ലാം വില കൂടിയതോടെ ഭക്ഷ്യ വിലസൂചിക 13 മാസത്തെ ഉയര്‍ന്ന നിലയിലാണ്. മുന്‍മാസത്തെ 1.7 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായി കുതിച്ചുകയറി.

ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന പ്രൈമറി ആര്‍ട്ടിക്കിള്‍സില്‍ പണപ്പെരുപ്പം ഇരട്ടിയായി. ഒക്ടോബറിലെ 5.2 ശതമാനത്തില്‍ നിന്നും 10.34 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഇന്ധന, വൈദ്യുതി വില സൂചികയും 37.2 ശതമാനത്തില്‍ നിന്നും 39.8 ശതമാനമായി ഉയര്‍ന്നു.

ചില്ലറ വിലസൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പവും മൂന്നുമാസത്തെ ഉയര്‍ന്ന നിലയിലാണ്. ഒക്ടോബറിൽ രേഖപ്പെടുത്തിയ 4.48 ശതമാനത്തില്‍ നിന്നും നവംബറിൽ 4.91 ശതമാനം രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Whole­sale price infla­tion soared

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.