21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 4, 2024
December 3, 2024

രാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നത് എന്തുകൊണ്ട്: കാരണങ്ങള്‍ നിരത്തി രൺദീപ് സിംഗ് സുർജേവാല

Janayugom Webdesk
June 14, 2022 2:55 pm

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നതിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതൃത്വം. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താൻ 5,000 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്ന അന്വേഷണ ഏജൻസിയെ ഇലക്ഷൻ മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ആയിട്ടാണ് ബി ജെ പി ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമർശനം.

ജനങ്ങളുടെ ശബ്ദം ഉയർത്തുന്നതിനാലാണ് രാഹുൽ ഗാന്ധിയെ ബി ജെ പി ആക്രമിക്കുന്നതെന്നും എ ഐ സി സി വക്താവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, പകർച്ചവ്യാധി കൈകാര്യം ചെയ്യൽ, ലോക്ക്ഡൗൺ കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ, കർഷകരുടെ പ്രതിഷേധങ്ങൾ, ബിജെപി ഉയർത്തുന്ന വർഗീയ അശാന്തി” എന്നിവയെക്കുറിച്ച് രാഹുൽ ഗാന്ധി കേന്ദ്രത്തോട് കടുത്ത ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. സർക്കാർ രാഹുല്‍ ഗാന്ധിയെ ഭയപ്പെടുന്നുവെന്ന് വ്യക്താമാണ്, അതുകൊണ്ടാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നതെന്നും സുർജേവാല അഭിപ്രായപ്പെട്ടു.

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളെ കോൺഗ്രസ് പൂർണ്ണമായും തള്ളിക്കളയുകയും ചെയ്തിരുന്നു. ബി ജെ പി മാധ്യമങ്ങളെയും ‘വാട്ട്‌സ്ആപ്പ് സർവ്വകലാശാലയെയും’ നുണകൾ പ്രചരിപ്പിക്കാനും പ്രതിപക്ഷത്തെ ആക്രമിക്കാനും ഉപയോഗിക്കുന്നു, ഭരണസംവിധാനത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയെ നിശബ്ദമാക്കാനും ശ്രമിക്കുകയാണെന്നും സുർജേവാല പറഞ്ഞു. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനും സർക്കാർ കോവിഡ് വാക്സിനേഷൻ സൗജന്യമാക്കുന്നതിനും രാഹുൽ ഗാന്ധി നടത്തിയ “നിരന്തര സമ്മർദ്ദം” ഫലം കണ്ടു. കർശനമായ ലോക്ക്ഡൗണുകൾ മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കുടിയേറ്റ തൊഴിലാളികൾക്കൊപ്പം നിൽക്കുകയും, ബി ജെ പി അവരെ “ഭീകരവാദികൾ” എന്ന് വിളിക്കുമ്പോൾ കർഷകരെ പരസ്യമായി പിന്തുണക്കുകയും അവരുടെ പ്രതിഷേധത്തിന് പിന്തുണ നൽകുകയും ചെയ്തു,

മാത്രമല്ല വർഗീയ അശാന്തികൾ സൃഷ്ടിക്കുന്നതിനെതിരെ സംസാരിക്കുന്നത് അദ്ദേഹം മാത്രമാണെന്നും സുർജേവാല അഭിപ്രായപ്പെട്ടു. സൗഹൃദ വ്യവസായികളുടെ ഏജന്റായി” പ്രവർത്തിക്കുകയും അവർക്ക് വിദേശത്ത് കരാറുകൾ നൽകുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. റഫാൽ വിമാനങ്ങളെച്ചൊല്ലിയുള്ള തർക്കവും ശ്രീലങ്കയിലെ കരാറുകൾക്ക് അദാനി ഗ്രൂപ്പിന് മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അവകാശപ്പെടുന്ന സമീപകാല റിപ്പോർട്ടുകളും അദ്ദേഹം പരാമർശിച്ചു. “രാഹുൽ ഗാന്ധി സർക്കാരിനെ ലക്ഷ്യം വെക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. 

രാഹുലിനെതിരേയുള്ള ഈ ആക്രമണം തൊഴിലില്ലാത്തവർക്കും ദരിദ്രർക്കും യുവജനങ്ങൾക്കും സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾക്കും നേരെയാണ്, അല്ലാതെ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും മാത്രം ലക്ഷ്യം വെച്ചുള്ളതല്ല. പ്രതിപക്ഷ നേതാക്കൾ ബി ജെ പിക്കെതിരെ നീങ്ങുമ്പോള്‍ കേന്ദ്രസർക്കാർ ഇഡിയെ തന്ത്രപരമായി വിന്യസിക്കുകയാണെന്നും നേതാക്കൾ പക്ഷം മാറി ഭരണകക്ഷിയിൽ ചേരുമ്പോൾ ഇഡി നീക്കത്തില്‍ നിന്ന് പിന്മാറുകയുമാണ്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബിജെപിയിലേക്ക് മാറിയപ്പോൾ ഇഡിയും സിബിഐയും വിളിച്ചില്ല. ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ കേസുകളുണ്ട്, പക്ഷേ അദ്ദേഹത്തിന് സമൻസില്ല. നാരായൺ റാണെയ്ക്ക് സമൻസില്ല.രമൺ സിംഗ്, മുകുൾ റോയ്, സുവേന്ദു അധികാരി തുടങ്ങിയ എല്ലാവർക്കും സമാനമായ കേസുകളുണ്ട്. നിങ്ങൾ ബിജെപിയിൽ ചേരുന്ന നിമിഷം നിങ്ങൾ നിരപരാധിയാകുന്ന സ്ഥിതിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Why BJP is hunt­ing Rahul Gand­hi: Ran­deep Singh Sur­je­w­ala gives reasons

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.