July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

തെലങ്കാനയില്‍ മോഡിക്കെതിരെ വ്യാപക പ്രതിഷേധം; സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Webdesk
May 26, 2022

തെലങ്കാന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വ്യാപക പ്രതിഷേധം. മോഡി തിരിച്ചുപോകുക എന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തിയ സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകര്‍ക്കുന്ന വ്യാജ ദേശീയവാദി നരേന്ദ്രമോഡി മടങ്ങിപ്പോവുക എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. നരഹത്യകളുടെ ഉത്തരവാദിയാണ് മോഡിയെന്ന് പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു.

 

പാര്‍ട്ടി ഓഫീസില്‍ നിന്ന് പ്രകടനം ആരംഭിച്ചയുടന്‍ പൊലീസെത്തി പ്രവര്‍ത്തകരെ തടയുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വിസി ബോസ്, പാര്‍ട്ടി ഹൈദരാബാദ് ജില്ലാ സെക്രട്ടറി ഇ ടി നരസിംഹ, എഐടിയുസി നേതാവ് പ്രേം പവനി, മഹിളാ സംഘം നേതാവ് ഛായാ ദേവി, എഐഎസ്എഫ് നേതാക്കളായ സ്റ്റാലിന്‍, കെ ജ്യോതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നഗരത്തിലാകെ പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ മോഡി ഗോബാക്ക് എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

 

Eng­lish sum­ma­ry; Wide­spread protests against Modi in Telan­gana; Police arrest­ed the CPI activists

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.