September 24, 2023 Sunday

Related news

August 18, 2023
August 4, 2023
July 16, 2023
July 11, 2023
July 11, 2023
June 25, 2023
April 23, 2023
April 2, 2023
March 24, 2023
March 21, 2023

എറണാകുളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം

Janayugom Webdesk
കൊച്ചി
January 30, 2023 12:22 pm

എറണാകുളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. ലിസി ജങ്ഷനില്‍ വച്ച് ഇന്ന് 9 മണിയോടെയായിരുന്നു അപകടം. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ലക്ഷ്മി മരിച്ചിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.