26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 10, 2025
April 6, 2025
April 5, 2025
April 5, 2025
April 4, 2025
March 31, 2025
March 31, 2025
March 30, 2025

ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ യുവതി; എംഡിഎംഎ ഉപയോഗിച്ചതായി പൊലീസ്

Janayugom Webdesk
July 3, 2022 11:43 am

കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി എംഡിഎംഎ ഉപയോഗിച്ചതായി പൊലീസ്. കോഴിക്കോട് സ്വദേശിയായ യുവതിയുടെ ശരീര സ്രവങ്ങളുടെ സാംപിള്‍ പരിശോധിച്ചതില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ലഹരി കേസ് ചുമത്തി. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ, ആരോഗ്യനില മെച്ചപ്പെട്ടതോടെ, പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്. അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.

ബുധനാഴ്ച രാത്രിയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിയെ പിന്നീട് പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിദേശ ജോലി സംബന്ധിച്ച നടപടികള്‍ക്കായാണ് കോഴിക്കോട് സ്വദേശികളായ യുവതികള്‍ കൊച്ചിയിലെത്തിയത്.

Eng­lish sum­ma­ry; Woman uncon­scious in hotel room; Police said MDMA was used

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.