September 28, 2023 Thursday

Related news

September 13, 2023
August 13, 2023
August 6, 2023
July 17, 2023
July 17, 2023
June 20, 2023
June 20, 2023
June 18, 2023
June 17, 2023
June 10, 2023

പ്രണയം നടിച്ച് യുവതി ഡേറ്റിങ് ആപ്പ് വഴി പണം തട്ടി; യുവാവിന് പോയത് രണ്ട് ലക്ഷം

Janayugom Webdesk
ഗുരുഗ്രാം
June 10, 2023 3:26 pm

ഡേറ്റിങ് ആപ്പ് വഴി ഗുരുഗ്രാം സ്വദേശിയുടെ രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു. പ്രണയം നടിച്ച യുവതി പരസ്പരം കാണാമെന്ന വ്യാജേനയാണ് പണം തട്ടിയത്. ബംബിൾ ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ പണം തട്ടിയെടുത്തത്. പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ചയാണ്ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് പണം തട്ടിയ ‌ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഹാർ സ്വദേശിനിയായ ബിനിത കുമാരിയും റോഹ്തക് ജില്ലയിലെ ഭലോത്ത് ഗ്രാമവാസിയായ കൂട്ടാളി മഹേഷ് ഫോഗട്ടുമാണ് പൊലീസ് പിടിയിലായത്.ഡേറ്റിംഗ് ആപ്പിൽ യുവാവിനെ പരിചയപ്പെട്ട ബിനിത കൂട്ടാളിയായ മഹേഷിന്റെ സഹായത്തോടെയാണ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ബുധനാഴ്ച നടന്ന പണമിടപാടിനിടെ യുവതിയുടെ പങ്കാളിയെ പൊലീസ് കൈയോടെ പിടികൂടി. ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും സമാനമായ രീതിയിൽ മറ്റ് 12 പേരെ കബളിപ്പിച്ചതായും അഞ്ച് പേർക്കെതിരെ നേരത്തെ വ്യാജ ബലാത്സംഗത്തിനും പീഡനത്തിനും കേസെടുത്തിട്ടുണ്ടെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ബിനിത കുമാരി നഗരത്തിലെ ഒരു ഐടി കമ്പനി ജീവനക്കാരിയാണ്. മഹേഷ് ഫോഗട്ട് എൻ‌ജി‌ഒയിലാണ് ജോലി ചെയ്യുന്നത്.

ബംബിൾ ഡേറ്റിംഗ് ആപ്പ് വഴിയാണ് തട്ടിപ്പുകാരി ഇരയും പരിചയപ്പെടുന്നത്.മെയ് 28 ന് യുവതി ഇരയെ സെക്ടർ 23 ഏരിയയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ബിയർ കഴിക്കാൻ നിർബന്ധിച്ചു, പക്ഷേ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ കുടിക്കാൻ വിസമ്മതിച്ചു.

വേഗം ഹോട്ടൽ വിട്ട ഇരയോട് യുവതി ഫോണിലൂടെ മോശമായി പെരുമാറിയെന്നും പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകുമെന്ന് അറിയിച്ചതായും പറയുന്നു. പൊലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് മഹേഷ് ഫോഗട്ട് ഇരയെ വിളിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് എത്തിയത്. എന്നാൽ ഒടുവിൽ പൊലീസ് പറയുന്നതനുസരിച്ച് രണ്ട് ലക്ഷം രൂപ നൽകാമെന്ന നിഗമനത്തിലെത്തുകയായിരുന്നു.

രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത ശേഷം, തട്ടിപ്പ് ഇടപാടിന്റെ ഭാഗമായി ഇര നൽകിയ 50,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പ്രതികളുടെ കൈവശം നിന്ന് പൊലീസ് കണ്ടെടുത്തു. ബലാത്സംഗം, പീഡനം തുടങ്ങിയ നാല് കള്ളക്കേസുകളാണ് യുവതി കെട്ടിചമച്ചത്.

eng­lish sum­ma­ry; Young woman pre­tend­ing to be in love cheat­ed mon­ey through dat­ing app; Two lakh went to the young man
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.