Tuesday
23 Jan 2018

Sthreeyugom

സ്ത്രീ സംവരണമല്ല, സമത്വമാണിവിടെ

കല്ലട ശ്രീകുമാര്‍ സ്ത്രീ സമത്വത്തിന്റെ വാതായനങ്ങള്‍ ആരെങ്കിലും ഔദാര്യപൂര്‍വം തൂറക്കുന്നതും കാത്തുനില്‍ക്കാത്ത 350 വനിതകള്‍. പ്രായം പോലും തളര്‍ത്താത്ത വനിതാ രത്‌നങ്ങള്‍ എന്ന് നിസ്സംശയം പറയാം. തിരുവനന്തപുരത്ത് നടന്ന 37-ാമത് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത 1050 അത്‌ലറ്റുകളില്‍ 350 പേര്‍...

പോരാട്ടങ്ങളിലൂടെ വളര്‍ന്ന ജീവിതം

ഡോ. വിളക്കുടി രാജേന്ദ്രന്‍ സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയും കോളജ് അധ്യാപികയും 'ആക്ടിവിസ്റ്റു'മായിരുന്നു കഴിഞ്ഞ ഡിസംബര്‍ 18ന് നമ്മെ വിട്ടകന്ന പ്രൊഫ. സി കെ ലില്ലി. കുറച്ചുകാലമായി രോഗബാധിതയായി വിശ്രമത്തിലായിരുന്നു എങ്കിലും വായനയും എഴുത്തും ടീച്ചര്‍ മുടക്കിയിരുന്നില്ല. സംഭാഷണത്തിനിടയില്‍ നാം മറന്നുപോകുന്ന കാവ്യശകലങ്ങളോ...

മാറുമറയ്ക്കല്‍ സമരനായികയെ ഓര്‍ക്കുമ്പോള്‍

വേലൂര്‍ മണിമലര്‍കാവ് മാറുമറയ്ക്കല്‍ സമരനായിക ജാനകി ഓര്‍മ്മയായി. നെല്ലിക്കല്‍ കുഞ്ഞ് ചാപ്പന്‍ മകള്‍ ജാനകിക്ക് ജീവിതം സമരം തന്നെയായിരുന്നു. 20-ാം വയസില്‍ ആരംഭിച്ച ജീവിതസമരത്തിന് 85-ാം വയസില്‍ ജനുവരി 13നാണ് തിരശീലവീണത്. വേലൂരിനേയും പരിസര പ്രദേശത്തേയും പിടിച്ചുകുലുക്കിയ മാറുമറയ്ക്കല്‍ സമരത്തിന് നെടുനായകത്വം...

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ട വിഭാഗമല്ല തങ്ങളെന്നു തെളിയിക്കുകയാണ് കാസര്‍കോട് സ്വദേശിയായ തൃപ്തി ഷെട്ടി. മുപ്പത്തിയൊന്നുകാരി തൃപ്തി നേടിയെടുക്കുന്നത് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംരംഭകയെന്ന ഖ്യാതി. സ്വന്തമായി ഹാന്‍ഡി ക്രാഫ്റ്റ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന തൃപ്തി കൊച്ചിയില്‍ കൗരകൗശല വസ്തുക്കളുടെ നിര്‍മാണ യൂണിറ്റും...

ഉമ്മവച്ചതിനും തുടയില്‍ തൊട്ടതിനും ഇത്ര ബഹളം വേണോ

ലൈംഗിക പീഡനത്തിനെതിരെ ഹോളിവുഡില്‍ തുടക്കം കുറിച്ച 'മീ ടു'ക്യാമ്പയിനെതിരെ ഫ്രാന്‍സിലെ സിനിമാലോകത്തുനിന്നും സ്ത്രീകളുടെ എതിര്‍ശബ്ദം ഉയര്‍ന്നിരിക്കുന്നു. ഹാര്‍വി വെയ്ന്‍സ്റ്റിന്‍ എന്ന അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും സ്ത്രീകള്‍ ലൈംഗികാരോപണം ഉയര്‍ത്തിയത് ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ഇതിനെതിരെ 'മീ ടു'...

തെലങ്കാനയുടെ വീരവനിത ചക്കാലി ഇലമ്മ

ഗീതാനസീര്‍ ഹിസ്റ്ററിയെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. ഹിസ്‌സ്റ്റോറി അഥവാ അവന്റെ കഥ അല്ലെങ്കില്‍ ചരിത്രം എഴുതുന്നത് അവനാണ്. അവന്റെ കണ്ണില്‍ അവന്‍ മാത്രം പതിയുക സ്വാഭാവികം. എന്നാല്‍ അപൂര്‍വം ചില സ്ത്രീകളെപ്പറ്റി ചിലപ്പോഴൊക്കെ എഴുതാന്‍ അവന്‍ നിര്‍ബന്ധിതനാകും. അത്തരത്തില്‍ പുറത്തുവന്ന ഒരു ചരിത്രകഥയാണ്...

ഭോപ്പാല്‍ റയില്‍വേയോടൊപ്പം നാരിമാര്‍ ഹാപ്പി ഹാപ്പി

ഷെഹിന ഹിദായത്ത് യാത്രകള്‍ക്കിടയിലെ ആര്‍ത്തവ ദിനങ്ങളെ പേടിയോടെ കണ്ടിരുന്ന സ്ത്രീകള്‍ക്ക് ആശ്വാസമേകി ഭോപ്പാല്‍ റെയില്‍വേ സ്‌റ്റേഷന്‍. റയില്‍വേ സ്‌റ്റേഷനുകളില്‍ സാധാരണയായി ടിക്കറ്റ് കൗണ്ടറുകള്‍, യാത്രക്കാരുടെ ഹെല്‍പ്പ് ഡസ്‌ക്കുകള്‍,ടൊയ്‌ലറ്റുകള്‍ , കാത്തിരിപ്പ് മുറികള്‍, എടിഎം കൗണ്ടറുകള്‍ തൂടങ്ങിയവയാണ് കാണാറുള്ളത്, ഇതില്‍ നിന്ന് വ്യത്യസ്തമായി...

ഉദാഹരണം മിനി എയ്‌നോക്…

ശ്യാമ രാജീവ് ദൈവം അനുഗ്രഹിച്ചുനല്‍കിയ കഴിവ് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാര്‍ക്കുള്ള ദക്ഷിണയാകണമെന്നതായിരുന്നു മിനി എയ്‌നോക് എന്ന കലാകാരിയുടെ ആഗ്രഹം. നീണ്ട ഒരുവര്‍ഷകാലത്തെ ഈ ആഗ്രഹം ജന്മനാട്ടില്‍ ഗുരുക്കന്മാര്‍ക്കുമുന്നില്‍ സമര്‍പ്പിക്കുവാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് മിനി. കുട്ടിക്കാലംമുതല്‍...

കുക്കു സഹോദരിമാര്‍ ഇനി അഭ്രപാളികളില്‍

നാസി ഹിംസയില്‍ നിന്നും ജൂതരെ രക്ഷിച്ചതിന്റെ പേരില്‍ നായികമാരായി തീര്‍ന്ന ബ്രിട്ടീഷ് സഹോദരിമാരുടെ കഥ സിനിമയാവുന്നു. ബ്രിട്ടീഷ് സിവില്‍ സര്‍വീസ് സെക്രട്ടറിമാരായിരുന്ന ഇഡ കുക്കിന്റെയും ലൂസി കുക്കിന്റെയും ജീവിത കഥയാണ് 'ദ കുക്ക്‌സ്' എന്ന പേരില്‍ ചലച്ചിത്രമാകുന്നത്. മെര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സിന്റെ...

ഇറാനിലെ സ്ത്രീകളും ഇസ്‌ലാമിക നിയമങ്ങളും

സൗദിക്ക് പിന്നാലെ മറ്റൊരു രാജ്യം കൂടി ഇസ്ലാമിക നിയമങ്ങളില്‍ അയവുവരുത്തുന്നു. നിയമങ്ങളിലേറെയും ഇപ്പോഴും നിലവിലുണ്ടെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില്‍ അടുത്ത കാലത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ടായി. ചെറിയ തോതില്‍ നിയമലംഘനം നടത്തുന്നവരെ ജയിലിലടയ്‌ക്കേണ്ടെന്ന തീരുമാനമാണ് ഇറാന്‍ പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശിരോവസ്ത്രം...