Monday
25 Jun 2018

Vaarantham

ഇളക്കം

കുഞ്ഞുമോള്‍ ബന്നി സന്ധ്യ മയക്കത്തില്‍ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ പമ്മിപ്പതുങ്ങി കണ്ണെറിഞ്ഞാണ് കാറ്റ്, കടലാസു പൂവിനെ വളച്ചത് കണ്ണിമ തെറ്റാതെ നെഞ്ചോടു ചുറ്റി ഓമനിച്ചൂട്ടിയ മരമുത്തശ്ശിയുടെ നെഞ്ചകം തകര്‍ത്ത് പെണ്ണിറങ്ങിപ്പോയി ഉടലിലൂടവരുടെ ഇരുണ്ട കണ്ണീര്‍ ഒലിച്ചിറങ്ങി പെണ്ണിനു പക്ഷെ കുലുക്കമില്ല താഴ്ന്നും പൊങ്ങിയും കള്ളച്ചെറുക്കന്റെ...

തിരിച്ചറിവ്

സുഗത പ്രമോദ് ആദ്യമായി പമ്പാനദിയിലിറങ്ങിയപ്പോഴാണ് പാദം വിറപ്പിച്ച് ഉള്ളം കുളിര്‍പ്പിച്ച് ഒരു നനുത്ത ശില പോലെ നിന്റെ മുഖം എന്നുള്ളിലിങ്ങനെ തെളിഞ്ഞു വന്നത്. പിന്നെ, സൗപര്‍ണ്ണികയില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ നെറുകയിലൂടെ ഒലിച്ചിറങ്ങിയ നീര്‍ത്തുള്ളി പോലെ ആ ഓര്‍മ്മ എന്റെ ഉള്ളം കുളിര്‍പ്പിച്ചിരുന്നു....

കുഞ്ഞിക്കുരുവികള്‍ ഒപ്പം പാടുന്നു

കുരീപ്പുഴ ശ്രീകുമാര്‍ കുഞ്ഞിക്കവിതകളുടെ പ്രധാനഗുണം ഉറക്കെ ചൊല്ലാം എന്നതാണ്. വായിക്കുകയും ചൊല്ലുകയും ചെയ്യാവുന്ന എഴുത്തുകള്‍, ലളിതമായിരിക്കണം. ഈണം നല്ലതാണ്. കുഞ്ഞുങ്ങളുടെ ഭാവനയെ ഉണര്‍ത്തിയാല്‍ ഏറ്റവും നല്ലത്. ഒരു പാട്ട് കേട്ടോളു. ഞാനൊരു പാട്ടുപഠിച്ചിട്ടുണ്ട് കൈതപ്പൊത്തേല്‍ വെച്ചിട്ടുണ്ട് അപ്പം തന്നാലിപ്പം പാടാം ചക്കര...

പല പേരുള്ള ഒരാള്‍

ഇളവൂര്‍ ശ്രീകുമാര്‍ നിനച്ചിരിക്കാത്ത ഒരു നിമിഷത്തിലായിരിക്കും ആരെങ്കിലുമൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കയറിവരുന്നത്. ചിലപ്പോള്‍ ജീവിതം കുഴഞ്ഞുമറിയാന്‍ അതുമതി. ഒന്നാലോചിച്ചാല്‍ എല്ലാവരുടെയും ജീവിതത്തില്‍ എപ്പോഴെങ്കിലും ആരെങ്കിലുമൊക്കെ ഇങ്ങനെ കടന്നുവന്നിട്ടുണ്ടാകാം. നമ്മള്‍ ഓര്‍ത്തുവയ്ക്കാറില്ലെന്ന് മാത്രം. ചിലപ്പോള്‍ ഇരുട്ടില്‍ ഒരു മിന്നാമിനുങ്ങെന്നപോലെ. ചിലപ്പോള്‍ കാറ്റില്‍ അടര്‍ന്നുവീഴുന്ന...

മാലതീമലര്‍പോലെ….

മിനി വിനീത് ലിപികളില്ലാത്ത ഭാഷയാണ് മൗനം.ശബ്ദലോകത്തെ വസന്തങ്ങളെല്ലാം വിലക്കപ്പെട്ടവരുടെ ഭാഷയാണത്.മൗനം കൊണ്ട് പ്രതിരോധത്തിന്റെ വന്മതിലുകള്‍ തീര്‍ത്ത് സ്വപ്‌നങ്ങളുടെ ശവഭൂമികയില്‍ ജീവിതം ഹോമിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്.കവിഭാഷയില്‍ 'ചില അദൃശ്യ നക്ഷത്രങ്ങളെ പ്പോലെ, ആദ്യം സൃഷ്ടിക്കപ്പെട്ട പക്ഷിയുടെ ചിറകടി പോലെ,...

മാനാഞ്ചിറ

കെ എം റഷീദ് മാനാഞ്ചിറയില്‍ കാത്തുനിന്ന് കഴുത്ത് കഴയ്ക്കുമ്പോള്‍ അയാള്‍ വിളിച്ചു പറയുന്നു, ഞാന്‍ വരില്ല നീ വിട്ടോ പലനാള്‍ നൂറ്റ തറ്റുടുത്ത് കണ്ണെഴുതി മുടി ചീകി മറ്റാരോടും പറയാതെ ഝടുതിയില്‍ പുറപ്പെട്ടതായിരുന്നു. വനവനാന്തരങ്ങളില്‍ നിശ്ശബ്ദ വീഥികളില്‍ ഒരു കപ്പു ചായയില്‍...

ഹൃദയത്തില്‍ വേരുള്ള വൃക്ഷം

ശശിധരന്‍ കുണ്ടറ കുരീപ്പുഴ ശ്രീകുമാറിന്‍റെ കവിതകളെക്കുറിച്ച് ഒരു വായനക്കാരന്‍റെ ആസ്വാദനക്കുറിപ്പുകളാണ് ''ഹൃദയത്തില്‍ വേരുള്ള വൃക്ഷം.'' കവിയുമായി നേരിട്ട് വ്യക്തിപരമായ അടുപ്പമോ പരിചയമോ ഈ ആസ്വാദകനില്ല- ഇക്കാര്യം ഒന്നാമധ്യായത്തില്‍ സൂചിപ്പിച്ചുകൊണ്ടാണ് ജോജി കൂട്ടുമ്മേല്‍ ഗ്രന്ഥാവതരണം നടത്തുന്നത്. ഒന്‍പത് ലേഖനങ്ങളുടെ സമാഹാരമാണിത്. എന്‍ബിഎസ് പ്രസിദ്ധീകരണം....

പരീക്ഷണശാല

ഷൈന്‍ ഷൗക്കത്തലി അയാളുടെ നെറ്റിത്തടത്തില്‍ നിന്നും ചുട്ടുതിളക്കുന്ന അഗ്നിപര്‍വ്വതത്തില്‍ നിന്നൊഴുകുന്ന ലാവയായി വിയര്‍പ്പുതുള്ളികള്‍ ഇറ്റിയിറ്റി വീണുകൊണ്ടിരുന്നു. ശ്വാസത്തിന്റെ മിടിപ്പു കെട്ടഴിച്ചോടുന്ന കുതിരയായി. മൊബൈല്‍ഫോണ്‍ തിരിച്ചുതരണമെന്ന അലര്‍ച്ച പരീക്ഷണശാലയില്‍ ഒരു ഗദ്ഗദമായി മുഴങ്ങി. മുതിര്‍ന്ന ശാസ്ര്തജ്ഞനായ റോബര്‍ട്ട് കലണ്ടറിലേക്കു കണ്ണോടിച്ചു. ഇയാളെ ഈ...

നിര്‍ണ്ണായകം

രാധാകൃഷ്ണന്‍ പെരുമ്പള അടുത്ത നിമിഷം ഒരു വെടി പൊട്ടും എന്ന് തോന്നിപ്പോകുന്നു അല്ലെങ്കില്‍ ബോംബു തന്നെ അതല്ലെങ്കില്‍ സായുധരായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം അതെവിടെ നിന്നുമാകാം അത്രയ്ക്കും ശാന്തമാണു തെരുവ് . ശാന്തരായ കച്ചവടക്കാര്‍ അവരുടെ സേവകര്‍ പലതും വാങ്ങാനെത്തിയവര്‍ ചുമട്ടുകാര്‍, കൈനോട്ടക്കാര്‍...

അവള്‍

ഡോ. ശ്രീകല അവള്‍ അവള്‍ എന്ന് നിലവിളിക്കുമ്പോഴെല്ലാം ഒരച്ഛന്‍ ഹൃദയവും മുറുക്കെ അടച്ചു കരയുന്നുണ്ടായിരുന്നു സഹോദരന്‍ കാവല്‍ കണ്ണായി പരതുന്നുണ്ടായിരുന്നു അമ്മ പലയിടങ്ങളിലും ഒരേ സമയം പടയാളിയായി നില നിന്നിരുന്നു എന്നിട്ടും.. മറ്റൊരിടത്ത് കാവലാള്‍ കത്തിയിറക്കുന്നപോലെ കുടുംബം കുത്തിയൊലിക്കുന്ന പോലെ മാതാവും...