1 May 2024, Wednesday

Related news

July 7, 2023
June 25, 2023
September 10, 2022
July 21, 2022
July 12, 2022
May 26, 2022
April 4, 2022
January 11, 2022
November 2, 2021
October 30, 2021

ഗോ ഫസ്റ്റിന് ആശ്വാസമായി  425 കോടി ധനസഹായം; പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നടപടി തുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
June 25, 2023 7:56 pm
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിന് ആശ്വാസമായി 425 കോടി രൂപയുടെ ഇടക്കാല ധനസഹായം.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഡച്ച് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ ഉള്‍പ്പെടുന്ന വായ്പാദാതാക്കളുചെ സമിതിയാണ് ഫണ്ട് അനുവദിച്ചത്. ഇത് ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ എയര്‍ലൈനിനാകും. നിലവില്‍ 425 കോടി രൂപയാണ് അനുവദിക്കുന്നത്. ഇനി പദ്ധതിക്ക് ഡിജിസിഎയും ഡയറക്ടര്‍ ബോര്‍ഡിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്.
വായ്പാ ദാതാക്കളുമായി നേരത്തെ നടന്ന യോഗത്തില്‍ ഗോ ഫസ്റ്റ് അധിക ഫണ്ട് ആവശ്യപ്പെട്ടിരുന്നു. ജൂലൈ തൊട്ട് പ്രവര്‍ത്തനങ്ങല്‍ പുനരാരംഭിക്കാനാണ് എയര്‍ലൈന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 22 വിമാനങ്ങളുമായി 78 പ്രതിദിന സര്‍വീസുകളായിരിക്കും ആദ്യഘട്ടത്തില്‍ തുടങ്ങുക. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിവയ്ക്ക് മൊത്തം 6521 കോടി ഗോഫസ്റ്റ് നല്‍കാനുണ്ട്.
യുഎസ് കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എഞ്ചിനുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയതോടെയാണ് എയര്‍ലൈന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. മെയ് ആദ്യവാരം മുതലാണ് സര്‍വീസുകള്‍ റദ്ദ് ചെയ്യാൻ ആരംഭിച്ചത്. തുടര്‍ന്ന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) സ്വമേധയാ പാപ്പരത്ത ഹര്‍ജി ഫയല്‍ചെയ്ത് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാവകാശം നേടിയെടുക്കുകയായിരുന്നു. ഈ മാസം 28 വരെയുള്ള മുഴുവൻ സര്‍വീസുകളും എയര്‍ലൈൻ റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവൻ പണവും മടക്കി നല്‍കും.
eng­lish sum­ma­ry; 425 crore in relief for Go First
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.