27 April 2024, Saturday

Related news

April 26, 2024
March 14, 2024
January 13, 2024
January 11, 2024
December 22, 2023
November 23, 2023
November 22, 2023
November 17, 2023
October 16, 2023
October 15, 2023

ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Janayugom Webdesk
October 16, 2021 9:35 am

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലും ശ്രീനഗറിലുമാണ് സൈനിക നടപടി ഉണ്ടായത്. ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനായ റാഷിദ് അഹ്‌മദിനെ കൊലപ്പെടുത്തിയ ഭീകരനെയാണ് ശ്രീനഗറില്‍ സൈന്യം വധിച്ചത്. ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീര്‍ ഷൈഖിനെ പുല്‍വാമയില്‍ വച്ച് വധിച്ചു. 

പ്രൊബേഷന്‍ എസ്‌ഐ ആയ റാഷിദ് അഹ്‌മദിനെ നവംബര്‍ 12ന് ഭീകരര്‍ വധിച്ചിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി. ഒരു തീവ്രവാദി പകല്‍ സമയത്ത് എല്ലാവരുടെയും കണ്‍മുന്നില്‍ വച്ചാണ് കൃത്യം നടത്തിയത്. ഈ ഭീകരനെയാണ് ഇന്ന് സൈന്യം വധിച്ചത്. ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും അടങ്ങിയ സംഘമാണ് സൈനിക നടപടി നടത്തിയത്. എകെ 47 അടക്കമുള്ള ആയുധങ്ങള്‍ ഷാഹിദ് ബഷീര്‍ ഷൈഖിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു. ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്.
Eng­lish Summary;Army killed two terrorists
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.