5 May 2024, Sunday

Related news

May 1, 2024
April 28, 2024
February 9, 2024
February 6, 2024
February 6, 2024
January 15, 2024
December 26, 2023
December 11, 2023
December 7, 2023
December 2, 2023

ഉത്തരാഖണ്ഡിൽ പ്രളയം; 23 മരണങ്ങള്‍ സ്ഥിരീകരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 19, 2021 8:53 pm

മൂന്ന് ദിവസമായി നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ കനത്ത പ്രളയം.23 മരണങ്ങള്‍ സ്ഥീരികരിച്ചിട്ടുണ്ട്. മരണമടഞ്ഞവരില്‍ നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളുമുണ്ടെന് നാണ് റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലുമായി നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.നെനിറ്റാളില്‍ മേഘവിസ്‍ഫോടനത്തെ തുടര്‍ന്ന് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി.
നെെനിറ്റാള്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശത്തെ വിവിധ ഹോട്ടലുകളിലായി നിരവധിപ്പേര്‍ കുടുങ്ങികിടക്കുകയാണ്. ബദരീനാഥ് ദേശീയ പാതയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന കാര്‍ മലയിടിച്ചില്‍ പെട്ടു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ യാത്രക്കാരെ രക്ഷപ്പെടുത്തി. 

സംസ്ഥാന ദുരന്തനിവാരണ സേനയും സെെന്യവും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബദരീനാഥ് തീര്‍ത്ഥാടനത്തിനെത്തിയ 2,000 പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും, തെക്കന്‍ ബംഗാളിലും ഒഡിഷയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
eng­lish summary;Floods in Uttarak­hand updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.