23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 14, 2024
November 9, 2024
November 7, 2024
November 5, 2024
October 28, 2024
October 16, 2024
October 10, 2024
October 10, 2024
September 27, 2024

മലപ്പുറം ജില്ലാ സഹകരണ ബാങ്ക്: അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നത് തടയാനാകില്ലെന്ന്‌ ഹൈക്കോടതി

Janayugom Webdesk
കൊച്ചി
December 14, 2021 6:50 pm

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ജില്ലാ ബാങ്ക് കൂട്ടിച്ചേർക്കുമ്പോൾ സർക്കാർ നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്ന സഹകരണ നിയമത്തിലെ വ്യവസ്ഥകൾ കർശനമയി പാലിക്കണമെന്ന് ജസ്റ്റീസ് സതീശ് നൈനാൻ നിർദ്ദേശിച്ചു. നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതി നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് യുഎ ലത്തീഫ് എംഎൽഎയും മറ്റും സമർപ്പിച്ച ഹർജിയിൽ കോടതി റിസർവ്വ് ബാങ്കിന് നോട്ടീസ് പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമത്തിൻ്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് സംസ്ഥാന നിയമസഭ പാസാക്കിയ പുതിയ ഭേദഗതികൾ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

അംഗങ്ങളുടെ മുന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ബാങ്കിംഗ് കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ ലയിക്കാവൂ എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ ഏപ്രിൽ 1ന് നടപ്പിൽ വന്നുമെന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ പൊതുയോഗം പ്രമേയം പാസാക്കിയിട്ടുണ്ടന്നും ഹർജി ഭാഗം ബോധിപ്പിച്ചു.

എന്നാൽ ഓർഡിനൻസിൻ്റെ ഭരണഘടനാ സാധുത നേരത്തെ സിംഗിൾ ബഞ്ച് ശരി വച്ചിട്ടുണ്ടന്നും സിംഗിൾ ബഞ്ച് വിധിക്കെതിരായ അപ്പീലുകൾ ഡിവിഷൻ ബഞ്ചിൻ്റെ പരിഗണനയിലാണന്നും സർക്കാർ വിശദീകരിച്ചു. മലപ്പുറം ജില്ലയിലെ ഒട്ടേറെ പ്രാഥമിക സഹകരണ സംഘങ്ങൾ ലയനത്തെ അനുകൂലിച്ചിരുന്നുവെന്നും ജീവനക്കാരുടെ ഹർജിയിൽ ലയന നടപടികൾ ഉടൻ പൂർത്തിയാക്കാൻ സിംഗിൾ ബഞ്ച് നിർദ്ദേശിച്ചിരുന്നതായും സർക്കാർ വിശദീകരിച്ചു.
eng­lish sum­ma­ry; High Court has ruled that the appoint­ment of an admin­is­tra­tor can­not be prevented
You may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.