12 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 12, 2025
January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024

ഒറ്റപ്പാലത്ത് കുട്ടി മരിച്ച സംഭവം: ഷാള്‍ കുടുങ്ങിയത് കളിക്കുന്നതിനിടെയാകാമെന്ന് ബന്ധുക്കള്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

Janayugom Webdesk
പാലക്കാട്
January 8, 2022 3:25 pm

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി മരിച്ച നിലയില്‍. കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിലായിരുന്നും മൃതദേഹം. ഉച്ചയ്ക്ക് അമ്മ പുറത്തുപോയ സമയത്തായിരുന്നു കുട്ടി മരിച്ചതെന്നാണ് വിവരം. വീട്ടില്‍ മടങ്ങിയെത്തിയപ്പോൾ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു കുട്ടി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്ന് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry: Child dies in Otta­palam: Rel­a­tives say police are inves­ti­gat­ing whether the shawl was caught while playing

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.