ആന്ധ്രപ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ അനന്തപുരം ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങിന് പോയി മടങ്ങിയ സംഘമാണ് അപകടത്തില്പ്പട്ടതെന്നാണ് വിവരം.
വധുവിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. എതിര് ദിശയില്‍ വന്ന ട്രക്ക് കാറിലിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്ന് മരിച്ചവരെ പുറത്തെടുക്കല്‍ ശ്രമകരമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കര്‍ഷക നേതാവാണ് വധുവിന്റെ പിതാവായ വെങ്കടപ്പ നായിഡു. മരിച്ചവരുടെ കുടംബത്തിന് ആശ്വാസധനമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
English Summary:Nine people, including a farmer leader, were ki-lled when their wedding car collided with a truck
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.