30 April 2024, Tuesday

Related news

April 29, 2024
April 24, 2024
April 5, 2024
April 5, 2024
April 2, 2024
April 2, 2024
March 21, 2024
March 1, 2024
February 8, 2024
January 31, 2024

കറൻസിയിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ല; ആർബിഐ

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2022 3:25 pm

കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. അത്തരത്തിലുള്ള ഒരു നിർദേശവും മുന്നിൽ ഇല്ലെന്നും ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

കറൻസി നോട്ടുകളിൽ രവീന്ദ്ര നാഥ ടാഗോറിന്റേയും എപിജെ അബ്ജുൾ കലാമിന്റേയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം വാട്ടർമാർക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു.

എന്നാൽ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടില്ല എന്നും വിവരം പുറത്തുവന്നിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആർബിഐ വിശദീകരണം.

കള്ളനോട്ടുകൾ തടയാൻ കൂടുതൽ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായി മഹാത്മ ഗാന്ധിയെ കൂടാതെ കൂടുതൽ ദേശീയ നേതാക്കളുടെ വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസിയിൽ വേണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ ആഭ്യന്തര സമിതിയുടെ 2017 ലെ ശുപാർശ.

Eng­lish summary;Mahatma Gand­hi will not be removed from cur­ren­cy; RBI

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.