7 May 2024, Tuesday

Related news

May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024

പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാസമയം; വിവാദത്തില്‍ അടിസ്ഥാനമില്ല

Janayugom Webdesk
July 21, 2022 10:29 am

ജൂലൈ 22 വെളളിയാഴ്‌ചയിലെ ഓണ്‍ലൈന്‍ പരീക്ഷയുടെ സമയക്രമവുമായി ബന്ധപ്പെട്ട് അനാവശ്യമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരുന്നതായി പിഎസ്‌സി.ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ടീച്ചര്‍ (ഹിസ്റ്ററി) തസ്‌തികയുടെ ഓണ്‍ലൈന്‍ പരീക്ഷ രണ്ട് സെഷനിലായി രാവിലെ 9 നും 11.15 നും ആരംഭിക്കുന്ന വിധത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ തൃപ്‌തികരമായ കാരണങ്ങള്‍ സഹിതം ആവശ്യപ്പെട്ടാല്‍ തന്നെ സമയക്രമം മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നിരിക്കെയാണ് ചിലര്‍ ബോധപൂര്‍വം ആക്ഷേപമുന്നയിക്കുന്നത്.പിഎസ്‌സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ മാത്രമാണ് പരീക്ഷ നടക്കുന്നത് എന്നതിനാല്‍ അത്യാവശ്യഘട്ടത്തില്‍ സമയമാറ്റം അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നതാണ്. 

ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനു പകരം പൊതുപ്രചരണം നടത്തി മുതലെടുക്കാനുളള ശ്രമം സദുദ്ദേശപരമല്ല. jsonline.psc@kerala.gov.in എന്ന മെയില്‍ ഐഡിയില്‍ സമയമാറ്റത്തിനായി 21.07.2022 ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പ് അപേക്ഷിക്കാവുന്നതാണെന്നും പിഎസ്‌സി അറിയിച്ചു

Eng­lish Sum­ma­ry : PSC Online Exam Tim­ing; There is no basis in the controversy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.