22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 6, 2025
December 19, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024

ഹര്‍ത്താല്‍ അക്രമം: അഞ്ചുകോടി നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി

Janayugom Webdesk
കൊച്ചി
September 28, 2022 12:12 am

ഹർത്താൽ അക്രമങ്ങൾക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാനായി കെഎസ്ആർടിസി അപേക്ഷ നൽകി. ഹർത്താലിൽ ബസുകൾക്കും ജീവനക്കാർക്കും നേരെ നടന്ന അക്രമങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഹർത്താൽ പ്രഖ്യാപിച്ചവർ നഷ്ടപരിഹാരം നൽകണമെന്നും കെഎസ്ആർടിസി ഹർജിയിൽ ആവശ്യപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹർത്താലിൽ 58 ബസുകൾ തകർത്തെന്നും 10 ജീവനക്കാർക്ക് പരിക്കേറ്റെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ബസുകൾക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകൾ ക്യാൻസൽ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആർടിസി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ഇവരിൽനിന്ന് ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
ഇതുസംബന്ധിച്ച നടപടികൾക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർ മേൽനോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. റിപ്പോർട്ട് ഒക്ടോബർ 17നുമുമ്പ് സമർപ്പിക്കണം. 

Eng­lish Sum­ma­ry: Har­tal vio­lence: KSRTC seeks Rs 5 crore compensation

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.