22 January 2025, Wednesday
KSFE Galaxy Chits Banner 2

ഹിജാബ് ചര്‍ച്ച: ന്യൂസ് 18ക്ക് പിഴ

Janayugom Webdesk
ബംഗളുരു
October 27, 2022 9:24 pm

കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ന്യൂസ് 18 ചാനലിന് 50,000 രൂപ പിഴ. ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്റ് ഡിജിറ്റല്‍ സ്റ്റാന്‍ഡേട്സ് അതോറിറ്റിയാണ് പിഴ ചുമത്തിയത്. ഏപ്രില്‍ ആറിന് വിഷയവുമായി ബന്ധപ്പെട്ട് ചാനല്‍ നടത്തിയ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ദ്രജീത് ഗോര്‍പഡെ എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. 

പരിപാടിക്കിടെ അവതാരകന്‍ അമന്‍ ചോപ്ര മുസ്‌ലിം വിദ്യാര്‍ത്ഥികളെ ‘ഹിജാബി ഗ്യാങ്’, ‘ഹിജാബ്‌വാലി ഗസ്‌വാ ഗ്യാങ്’ എന്നിങ്ങനെ വിശേഷിപ്പിച്ചതിനെതിരായായിരുന്നു ഇന്ദ്രജീത്തിന്റെ പരാതി. ഇത്തരത്തിലുള്ള തെറ്റായ ആരോപണങ്ങളിലൂടെ ചാനല്‍ കലാപത്തിന് ശ്രമം നടത്തിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരിപാടി വെബ്സൈറ്റില്‍ നിന്നും മറ്റ് പ്ലാറ്റ്ഫോമുകളിലും നിന്നും ഏഴ് ദിവസത്തിനകം നിന്നും നീക്കം ചെയ്യണമെന്ന് കഴിഞ്ഞമാസം അതോറിറ്റി ചാനലിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പിഴ ചുമത്തിയത്. 

Eng­lish Summary:Hijab debate: News 18 fined
You may also like this video

YouTube video player

TOP NEWS

January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.