21 January 2025, Tuesday
KSFE Galaxy Chits Banner 2

ഉഷ സ്കൂൾ അത്ലറ്റിക്സിലെ കോച്ച് ഹോസ്റ്റല്‍ മുറിയില്‍ മ രിച്ച നിലയിൽ

Janayugom Webdesk
കോഴിക്കോട്
October 28, 2022 9:55 am

ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശിയായ ജയന്തി (22) ആണ് മരിച്ചത്. കിനാലൂരിലെ സ്ഥാപനത്തിന്റെ ഹോസ്റ്റൽ മുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം. 

സ്ഥലത്തെത്തിയ ബാലുശേരി പൊലീസ് മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി. ഒന്നര വർഷം മുൻപാണ് ജയന്തി ഉഷ സ്കൂൾ അത്ലറ്റിക്സിൽ പരിശീലകയായി എത്തുന്നത്. ഇവരുടെ കീഴിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനിടെ സ്ഥാപനത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും മാനസിക സമ്മർദ്ദം നേരിടുന്നതായി ആരോപണം ഉയർന്നത്. സഹകോച്ചുമാരുടെയും വിദ്യർത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.

Eng­lish Summary:Coach of Usha School Ath­let­ics found dead in hos­tel room
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.