5 May 2024, Sunday

കെ എം ഷാജി തെരഞ്ഞെടുപ്പ്‌ ചട്ടലംഘിച്ചെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ വിജിലൻസ്‌ റിപ്പോർട്ട്‌

Janayugom Webdesk
തിരുവനന്തപുരം
November 8, 2022 10:15 am

മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി തെരഞ്ഞെടുപ്പ്‌ ചട്ടലംഘിച്ചെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ വിജിലൻസ്‌റിപ്പോർട്ട്‌ സമർപ്പിച്ചു.ഷാജിയുടെ വീട്ടിൽനിന്ന്‌ പിടിച്ച 47.3 ലക്ഷം രൂപ കമീഷന്‌ സമർപ്പിച്ച കണക്കിലില്ല. 

തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ട്‌ ഷാജി നൽകിയ അപേക്ഷ വിജിലൻസ്‌ പ്രത്യേക കോടതി തള്ളിയിരുന്നു. 2021 ഏപ്രിലിലാണ്‌ ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽനിന്ന്‌ വിജിലൻസ്‌ പണം കണ്ടെടുത്തത്‌.1.47കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലായിരുന്നു പരിശോധന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട്‌ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു ഷാജി.

തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്കായി പാർടി ബൂത്ത്‌ കമ്മിറ്റികൾ പിരിച്ച പണമാണെന്നായിരുന്നു ഷാജിയുടെ വാദം. ഇത്‌ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനായില്ല.ചട്ടമനുസരിച്ച്‌ 10,000 രൂപക്ക്‌ മുകളിലുള്ള തുക ചെക്കോ, ഡ്രാഫ്‌റ്റോ ആയി മാത്രമേ സ്വീകരിക്കാനാകൂ. ഷാജി സമർപ്പിച്ച രേഖകളിൽ 10,000 രൂപക്ക്‌ മുകളിലുള്ള രസീതുകൾ ഉണ്ട്‌. പിടിച്ചെടുത്ത തുക കണ്ടുകെട്ടാൻ സർക്കാർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

Eng­lish Summary:

Vig­i­lance report to Elec­tion Com­mis­sion that KM Sha­ji has vio­lat­ed the elec­tion rules

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.