30 April 2024, Tuesday

ട്വന്റി20 വേള്‍ഡ്കപ്പ്: ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍

Janayugom Webdesk
മെൽബൺ
November 13, 2022 5:35 pm

ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായി. പ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അന്തിമ പോരാട്ടം അരങ്ങേറിയത്. പാകിസ്താൻ ന്യൂസിലൻഡിനെയും ഇംഗ്ലണ്ട് ഇന്ത്യയെയും കീഴടക്കിയാണ് ഫൈനലിൽ ഇടം നേടിയത്. ഏകദിന ട്വന്റി20ഫോര്‍മാറ്റുകളില്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. 2010ലും ഇംഗ്ലണ്ട് കപ്പ് നേടിയിരുന്നു.
ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ തിരിച്ചടികൾ ​നേരിട്ട പാകിസ്താൻ രണ്ടാം ആഴ്ചയിൽ നടത്തിയ അവിസ്മരണീയമായ തിരിച്ചുവരവാണ് ഫൈനലിലെത്തിച്ചത്.
ഇരുരാജ്യങ്ങളും ഒരു തവണ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ ഫൈനലില്‍ തോല്‍ക്കുന്നത്.

Eng­lish Sum­ma­ry: Twenty20 World Cup: Eng­land are world champions

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.