സ്വന്തം ലേഖകൻ

ആലപ്പുഴ

October 13, 2021, 10:06 pm

എ ശിവരാജന് നാട് കണ്ണീരോടെ വിട നല്‍കി

Janayugom Online

സിപിഐ നേതാവും ജനയുഗം കൊച്ചി യുണിറ്റ് മാനേജരുമായ എ ശിവരാജന് നാട് കണ്ണീരോടെ വിട നല്‍കി. അന്തരീക്ഷത്തില്‍ മുഴങ്ങിയ ‘ഇല്ലാ ഇല്ലാ മരിക്കില്ല, എ ശിവരാജന്‍ മരിക്കില്ല’ എന്ന മുദ്രാവാക്യം നാടേറ്റുവിളിച്ചു. എ ശിവരാജനെന്ന മാതൃകാ കമ്മ്യൂണിസ്റ്റിനെ അവസാനമായി കാണാനെത്തിയ പലരും വിതുമ്പിയാണ് മടങ്ങിയത്.

ഇന്ന് പുലര്‍ച്ച മുതല്‍ ആര്യാട് കൈതവളപ്പിൽ വീട്ടിലേയ്ക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശിയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യൻ മൊകേരി, കെ പ്രകാശ്ബാബു, എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, പ്രസിഡന്റ് ജെ ഉദയഭാനു, മന്ത്രിമാരായ പി പ്രസാദ്, ജെ ചിഞ്ചുറാണി, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ ജില്ലാ സെക്രട്ടറിമാരായ ടി ജെ ആഞ്ചലോസ്, എ പി ജയന്‍, കെ കെ ശിവരാമന്‍, മുല്ലക്കര രത്നാകരന്‍, നേതാക്കളായ പി വി സത്യനേശൻ, ടി എന്‍ രമേശന്‍, പി പി സുനീര്‍, ജോയ് കുട്ടി ജോസ്, എം കെ ഉത്തമൻ, കെ എസ് രവി, ദീപ്തി അജയകുമാർ, എൻ രവീന്ദ്രൻ, എ ഷാജഹാൻ, ജി കൃഷ്ണപ്രസാദ്, എ എം ആരിഫ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, സിപിഐ എം നേതാക്കളായ സി ബി ചന്ദ്രബാബു, ജി വേണുഗോപാല്‍, കെ പ്രസാദ്, കെ ആര്‍ ഭഗീരഥന്‍, കോണ്‍ഗ്രസ് നേതാക്കളായ എ എ ഷുക്കൂര്‍, ഡി സുഗതന്‍, എ കെ രാജന്‍, വിപ്ലവ ഗായിക പി കെ മേദിനി, എല്‍ജെഡി നേതാവ് ഷേക്ക് പി ഹാരിസ്, ആര്‍ എസ് പി നേതാവ് ബി രാജശേഖരന്‍, വി മോഹൻദാസ്, പി ജ്യോതിസ്, എസ് സോളമൻ, എൻ എസ് ശിവപ്രസാദ്, കെ ചന്ദ്രനുണ്ണിത്താൻ, എന്‍ ശ്രീകുമാർ, ഇ കെ ജയൻ, കെ കാർത്തികേയൻ, കെ കെ പ്രഭാകരൻ, എം സി സിദ്ധാർത്ഥൻ, ജി ഹരികുമാർ, വി പി ചിദംബരൻ, ആർ സുഖലാൽ, ആർ അനിൽകുമാർ, ഡി സുരേഷ് ബാബു, എ പി പ്രകാശൻ, ജി പുഷ്പരാജൻ, ഡി ഹർഷകുമാർ, എസ് പ്രകാശൻ, പി എസ് എം ഹുസ്സൈൻ, മുന്‍ എം പി കെ എസ് മനോജ്, ടി ടി ജിസ്‌മോൻ, ജി സോഹൻ, ആർ സുരേഷ്, കെ കെ പ്രഭാകരൻ, എ അജികുമാർ, ഡി അനീഷ്, കെ ഗോപിനാഥൻ, ഡി പി മധു, ബി നസീർ, ബൈരഞ്ജിത്, സനൂപ് കുഞ്ഞുമോൻ, അസ്‌ലംഷാ, യു അമൽ, തുടങ്ങിയവർ പങ്കെടുത്തു.