21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

May 8, 2024
October 24, 2023
October 9, 2023
October 1, 2023
September 7, 2023
July 30, 2023
July 9, 2023
May 30, 2023
May 6, 2023
April 28, 2023

‘അജയന്റെ രണ്ടാം മോഷണം’ പ്രീ വിഷ്വലൈസേഷൻ വീഡിയോ റിലീസായി

Janayugom Webdesk
October 13, 2022 5:30 pm

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ത്തിൻ്റെ പ്രീ വിഷ്വലൈസേഷൻ ടീസർ പുത്തിറങ്ങി. ആറ് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. ചിത്രം പകർന്നു തരാൻ പോകുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ ഒരു തുടക്ക രൂപമാണ് വീഡിയോ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്. പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധേയമായ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കഴിഞ്ഞ ദിവസങ്ങളിൽ ആണ് നടന്നത്. 

സിനിമയുടെ ചിത്രീകരണം കാസർഗോഡ്, കാഞ്ഞങ്ങാട് ‌ ഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളിൽ എത്തുന്ന സിനിമയാണ് അജയൻ്റെ രണ്ടാം മോഷണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്നറായ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകൾ ഉണ്ട്. 

ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ.

ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ.വിനീത് എം.ബി, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ‚ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

Eng­lish Summary:‘Ajayante ran­dam moshanam’ Pre Visu­al­iza­tion Video Released
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.