12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 10, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 1, 2024
September 30, 2024
September 30, 2024
September 21, 2024

ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യംചേരും : അഖിലേഷ് യാദവ്

Janayugom Webdesk
ന്യൂഡല്‍ഹി
December 4, 2021 4:30 pm

ബിജെപിയെ തുടച്ചു നീക്കുന്നതിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന്
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയെ രാഷട്രീയമായി നേരിടുന്ന മുന്നണിയില്‍ ചേരുവാന്‍ തയ്യാറാണെന്നും യാദവ് അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിക്കുവാനുള്ള ഒരു വേദി കെട്ടിപ്പെടുക്കലാണ് ലക്ഷ്യം. ബംഗാളില്‍ ബിജെപിയെ തൃണമൂല്‍ കോണ്‍ഗ്രസ് തുടച്ചു നീക്കിയ പോലെ യുപിയിലും ബിജെപിയെ തുടച്ചു നീക്കുമെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. മുന്‍ യുപി മുഖ്യമന്ത്രികൂടിയായ അഖിലേഷ് യാജവ് കോണ്‍ഗ്രസിനേയും വിമര്‍ശിച്ചു. പൊതുജനങ്ങള്‍ കോണ്‍ഗ്രസിനെ നിരസിച്ചിരിക്കുന്നു. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായിരിക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക വദേര അഖിലേഷ് വിമര്‍ശിച്ചതിനു മറുപടിയായിട്ടാണ് അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ലഖീംപൂരില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ജീപ്പോടിച്ച് കയറ്റി നാല് കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തെതുടര്‍ന്ന അഖിലേഷ് വട്ടുനിന്നതായി പ്രിയങ്ക പടിഞ്ഞാറന്‍ യുപിയിലെ മൊറാദാബാദില്‍ നടന്ന റാലിയില്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു. ഇതിനു മറുപടിയാണ് യാദവ് നല്‍കിയത്. 2017ലെ തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. എന്നാല്‍ വന്‍ പരാജയമായിരുന്നതായി അഖിലേഷ് പറഞ്ഞു. ഝാൻസിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്‌സ്‌പ്രസ്വേയുടെ പേരിൽ യാദവ് ബിജെപിക്കെതിരെ ആഞ്ഞടിച്ചു. തന്റെ പാർട്ടി ആരംഭിച്ച പദ്ധതികളുടെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 22 മാസത്തിനുള്ളിൽ സമാജ്‌വാദി പാർട്ടിക്ക് എക്‌സ്‌പ്രസ് വേ നിർമ്മിക്കാൻ കഴിയുമെങ്കിൽഎന്തുകൊണ്ടാണ് ബിജെപി അതേ ജോലി ചെയ്യാൻ 4.5 വർഷം എടുത്തത്? യുപിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കാത്തതിനാലാണിത്, ”അദ്ദേഹം പ്രഖ്യാപിച്ചു. യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലെ പ്രാദേശിക പാർട്ടികളുടെയും പടിഞ്ഞാറൻ മേഖലയിലെ കർഷകരുടെ വോട്ടുകളെയും ആശ്രയിച്ച് അഖിലേഷ് യാദവ് ഒരു തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടുണ്ട്

Eng­lish Sum­ma­ry: Akhilesh Yadav to ally with Tri­namool Con­gress to defeat BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.