7 September 2024, Saturday
KSFE Galaxy Chits Banner 2

അനുച്ഛേദം 370 റദ്ദാക്കല്‍ ; പുനഃപരിശോധനാ ഹർജി നല്‍കും

Janayugom Webdesk
ശ്രീനഗർ
December 29, 2023 8:46 am

അനുച്ഛേദം 370 റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത ഹർജിക്കാരിൽ ഒരാളായ അവാമി നാഷണൽ കോൺഫറൻസ് (എഎൻസി) സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കും. അടിസ്ഥാന പ്രശ്നങ്ങളിൽ പോലും മൗനം പാലിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് എഎൻസി വൈസ് പ്രസിഡന്റ് മുസാഫർ ഷാ പറഞ്ഞു.

2019 ഓഗസ്റ്റിലാണ് അനുച്ഛേദം 370 വ്യവസ്ഥകൾ റദ്ദാക്കുകയും ജമ്മു കാശ്മീരിനെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഈ മാസം 11ന് സുപ്രീം കോടതി സര്‍ക്കാരിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.

Eng­lish Sum­ma­ry: Arti­cle 370; A review peti­tion will be filed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.