5 May 2024, Sunday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 6, 2024
February 5, 2024
January 19, 2024
January 18, 2024
January 16, 2024

ദേശീയ ടീമിന്റെ പ്ലേയിങ് ഇലവനെ നിശ്ചയിക്കാന്‍ ജോത്സ്യൻ; വിവാദക്കുരുക്കില്‍ കോച്ച് സ്റ്റിമാക്

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2023 7:01 pm

എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് ജ്യോതിഷിയുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. ഡൽഹിയിലെ ജ്യോതിഷിയായ ഭൂപേഷ് ശർമയുടെ സഹായത്തോടെയാണ് ഇന്ത്യൻ പരിശീലകൻ പ്ലേയിങ് ഇലവനെ കണ്ടെത്തിയതെന്ന് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറിയായിരുന്ന കുശാല്‍ ദാസ് വെളിപ്പെടുത്തി. ജ്യോതിഷന് സ്റ്റിമാച് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു‌.

അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ കളിക്കാനുള്ള താരങ്ങളുടെ പട്ടിക ഇന്ത്യൻ പരിശീലകൻ ജ്യോതിഷിക്കു കൈമാറുകയായിരുന്നു. ജൂൺ 11നു നടക്കേണ്ട മത്സരത്തിനായി താരങ്ങളുടെ പേരുകൾ ഒൻപതാം തീയതിയാണ് സ്റ്റിമാച്ച് നൽകിയത്. നല്ലത്, വളരെ നന്നായി ചെയ്യാന്‍ കഴിയും, അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടതുണ്ട്, ശരാശരിക്ക് താഴെയുള്ള ദിവസം, അയാള്‍ക്ക് വളരെ നല്ല ദിവസം, പക്ഷേ ആക്രമണോത്സുകതയെ മറികടക്കാം, നല്ല ദിവസമല്ല- തുടങ്ങിയ ഉപദേശങ്ങൾ ജ്യോതിഷി നൽകി.

ജൂണ്‍ 11ന് കിക്ക് ഓഫിന് ഒരു മണിക്കൂര്‍ മുമ്പ്, മത്സരത്തിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചപ്പോള്‍, ജ്യോതിഷിയുടെ അഭിപ്രായത്തില്‍ താരങ്ങള്‍ അനുകൂലമല്ലാത്ത രണ്ട് പേരുകള്‍ വെട്ടിയില്ല. ഈ സംഭാഷണം ഒരു പ്രാവശ്യം മാത്രമായിരുന്നില്ല. 2022 മേയ്-ജൂണ്‍ മാസങ്ങളില്‍ മുന്‍ ക്രൊയേഷ്യന്‍ ഇന്റര്‍നാഷണല്‍ താരം ഇഗോര്‍ സ്റ്റിമാക്കും ഭൂപേഷ് ശര്‍മ്മയും തമ്മില്‍ 100 ഓളം സന്ദേശങ്ങള്‍ കൈമാറിയതായി കരുതപ്പെടുന്നു. ഈ കാലയളവില്‍ ഇന്ത്യ നാല് മത്സരങ്ങള്‍ കളിച്ചു. 

ജോര്‍ദാനെതിരെ ഒരു സൗഹൃദ മത്സരം, തുടര്‍ന്ന് മൂന്ന് ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ കംബോഡിയ, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്‌എഫ്) ഉന്നത ഉദ്യോഗസ്ഥൻ തന്നെയാണ് സ്റ്റിമാചിനെയും ഭൂപേഷ് ശര്‍മ്മയെയും പരസ്പരം പരിചയപ്പെടുത്തിയത്. താരങ്ങളുടെ ഫിറ്റ്നസ് വിവരങ്ങള്‍ ഉള്‍പ്പെടെ താരങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ എല്ലാം സ്റ്റിമാച് ജ്യോതിഷിക്ക് ചോര്‍ത്തി നല്‍കി.

Eng­lish Summary:Astrologer to deter­mine the play­ing eleven of the nation­al team; Coach Sti­mac in controversy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.